ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി.കോയമ്പത്തൂര്‍ : ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് കോയമ്പത്തൂര്‍ എട്ടിമട അമൃത വിശ്വവിദ്യാപീഠത്തില്‍ തുടക്കമായി. ആര്‍.എസ്.എസ് സര്‍സംഘചാലക് നിലവിളക്ക് തെളിച്ചു. 19, 20, 21 തീയതികളിലായി നടക്കുന്ന സഭയില്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പ്രമേയാവതരണവും പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകളും നടക്കും.

ആര്‍.എസ്.എസിന്റെ വിവിധ ക്ഷേത്ര സംഘടനകളില്‍ നിന്നായി തെരെഞ്ഞെടുത്ത 1,500 പേരാണ് സഭയില്‍ പങ്കെടുക്കുന്നത്. ആര്‍.എസ്.എസ്. ചരിത്രത്തില്‍ ആദ്യമായാണ് തമിഴ്‌നാട്ടില്‍ അഖില ഭാരതീയ പ്രതിനിധി സഭ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രദര്‍ശിനികളും പ്രതിനിധിസഭയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍’ എന്ന വിഷയമാണ് ആര്‍.എസ്.എസ്. കേരള ഘടകം പ്രദര്‍ശിനിക്കായി തെരെഞ്ഞെടുത്തിട്ടുള്ളത്.