7:45 am - Saturday September 23, 2017

കുടുംബാസൂത്രണം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു

കുടുംബാസൂത്രണം സമൂഹത്തില്‍ മതപരമായ അസന്തുലിതാവസ്ഥക്ക്‌ വഴിതെളിക്കാന്‍ ഇടയാക്കരുതെന്ന്‌ ആര്‍എസ്‌എസ്‌ ആവശ്യപ്പെട്ടു. സമൂഹത്തിനും രാഷ്ട്രത്തിനും സന്തുലിതമായ വികസനമാണ്‌ വേണ്ടത്‌.

കുടിയേറ്റം, മതപരിവര്‍ത്തനം, ജനനനിരക്ക്‌ തുടങ്ങിയവയെല്ലാം ജനസംഖ്യാപരമായ വ്യതിയാനങ്ങള്‍ക്ക്‌ വഴിതെളിക്കുന്നതായി ആര്‍എസ്‌എസ്‌ സഹസര്‍കാര്യവാഹ്‌ ദത്താത്രയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുസ്ലീം ആധിപത്യമുള്ള ജില്ലകള്‍ കണ്ടെത്തി പാവപ്പെട്ടവരെ സഹായിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നടപടി ശരിയല്ല. എല്ലാ മതങ്ങളിലെയും പാവപ്പെട്ടവരെ തുല്യമായി പരിഗണിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പരാമര്‍ശിക്കവെ പരിസ്ഥിതിസംരക്ഷണം ഒഴിവാക്കാനാവാത്ത കാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സമഗ്ര വികസനമാണ്‌ ആര്‍എസ്‌എസ്‌ ആവശ്യപ്പെടുന്നത്‌. അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ യോഗവും ഇതുതന്നെയാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കവെ 100 ശതമാനം വോട്ടെടുപ്പ്‌ വേണമെന്നാണ്‌ ആര്‍എസ്‌എസ്‌ നിലപാടെന്ന്‌ ഹൊസബാളെ പറഞ്ഞു.

കേരളത്തെ മതമൗലികവാദികളുടെയും ഭീകരപ്രവര്‍ത്തകരുടെയും താവളമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന്‌ ആര്‍എസ്‌എസ്‌ കുറ്റപ്പെടുത്തി. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ മൂവ്മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി)ക്ക്‌ ബദലായി രൂപംകൊണ്ട പോപ്പുലര്‍ ഫ്രണ്ട്‌ ഒട്ടേറെ വിധ്വംസക ശക്തികളുടെ കൂട്ടായ്മയാണ്‌. ഇവരെ നിരോധിക്കുകയും പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുകയും വേണമെന്ന്‌ കൊച്ചിയില്‍ നടക്കുന്ന അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം ആവശ്യപ്പെട്ടതായി സഹസര്‍കാര്യവാഹ്‌ പറഞ്ഞു.

പോപ്പുലര്‍ഫ്രണ്ടിന്‌ പാക്‌ ഭീകരസംഘടനകളായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ തൊയ്ബ, അല്‍ ഖ്വയ്ദ തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന്‌ കേരള സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്‌. ഭീകരസംഘടനകളുടെ കരാളഹസ്തങ്ങള്‍ സമസ്തമേഖലകളിലേക്കും വ്യാപിച്ചിരിക്കയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും നേതാക്കളെ കൊലപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാറും സന്നിഹിതനായിരുന്നു.

 

News Feed
Filed in

RSS 3-Day national meet ABKM begins at Kochi, resolution likely on Western Ghat Conservation

പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃക വേണം: ആര്‍എസ്‌എസ്‌

Related posts