6:53 pm - Monday October 23, 2017

ജനാധിപത്യം ശക്തിപ്പെടുത്തുക: ആര്‍എസ്‌എസ്‌

ബംഗളൂരു: ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും രാഷ്ട്രീയ സ്വയംസേവക്‌ സംഘ്‌ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ്‌ ഡോ. മാന്‍ മോഹന്‍ വൈദ്യ ആഹ്വാനം ചെയ്തു. അതിനായി വോട്ടര്‍പട്ടികയില്‍ എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന്‌ അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ മാര്‍ച്ച്‌ ഒമ്പതുവരെ ബംഗളൂരില്‍ വെച്ചു നടക്കുന്ന അഖില ഭാരതീയ പ്രതിനിധിസഭക്ക്‌ മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയരൂപീകരണത്തിനും തീരുമാനങ്ങള്‍ നടപ്പിലാക്കാനുമുള്ള ആര്‍എസ്‌എസിന്റെ ഉന്നതാധികാര സമിതിയാണ്‌ അഖില ഭാരതീയ പ്രതിനിധി സഭ. മാര്‍ച്ച്‌ ഏഴിന്‌ വെള്ളിയാഴ്ച കാലത്ത്‌ 8.30ന്‌ സര്‍ സംഘചാലക്‌ ഡോ: മോഹന്‍ ഭാഗവത്‌ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ദേശീയ ഭാരവാഹികളും വിവിധ സംഘ പരിവാര്‍ സംഘടനാ ഭാരവാഹികളും മൂന്നു ദിവസത്തെ ആലോചനായോഗങ്ങളില്‍ പങ്കുകൊള്ളും. സര്‍ സംഘചാലക്‌ ഡോ.മോഹന്‍ ഭാഗവതും സര്‍ കാര്യവാഹ്‌ സുരേഷ്‌ ഭയ്യാജി ജോഷിയും കാര്യപരിപാടികള്‍ക്ക്‌ നേതൃത്വം വഹിക്കും.

 

News Feed
Filed in

RSS സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെ പ്രസ്താവന-1

ആര്‍എസ്‌എസ്‌ അഖില ഭാരതീയ കാര്യകാരി യോഗം 25 മുതല്‍ കൊച്ചിയില്‍

Related posts