ഭരണഘടനയുടെ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കണം : ഡോ.മോഹന്‍ ഭാഗവത്

പാലക്കാട് : രാഷ്ട്രത്തിന്റെ വിജയത്തിനാധാരം ജനങ്ങളുടെ ത്യാഗമയവും കര്‍മ്മനിരതവുമായ ജീവിതമാണെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടന്ന റിപ്ലബ്ലിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ദേശീയ പതാകയും ദേശീയ ഗാനവും ഭരണഘടനയും ഉയര്ത്തിപ്പിടിക്കുന്ന മൂല്യങ്ങള് ജനതയുടെ ജീവിതത്തില് ആവിഷ്‌കരിക്കപ്പെടണം.അതിനുള്ള പ്രേരണയാണ്.റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ നല്‍കുന്നത്. ഭരണഘടനയുടെ ആമുഖം അതിലെ മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശക തത്വങ്ങള്‍, പൗരധര്‍മ്മം എന്നിവ ഭാരതത്തിന്റെ ആത്മാവിനേയും പാരമ്പര്യത്തേയും ഉള്‍ക്കാള്ളുന്നതാണ്. ഭരണഘടനയുടെ മൗലികമായ ഈ ഭാഗം ഓരോ ഭാരതീയനും ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ജി ദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി സംബന്ധിച്ചു. കൃഷ്ണാഞ്ജന സ്വാഗതവും, മീര നന്ദിയും പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാലയത്തില്‍ നടക്കുന്ന നടക്കുന്ന ത്രിദിന ആര്‍.എസ്.എസ്. പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തിലെ ഏഴായിരത്തോളം പ്രതിനിധികളും റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുത്തു.