ലൗജിഹാദ് കെട്ടുകഥയല്ല.

“ലൗ ജിഹാദ് ഇന്ന് ഒരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞു. കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ മാത്രമല്ല, ഐഎസ് തീവ്രവാദം പരിപോഷിപ്പിക്കാന്‍കൂടിയാണ് ഈ മാനസിക യുദ്ധം. ഇത് ഹൈന്ദവസമൂഹത്തെയാണ് ബാധിക്കുന്നത്. ക്രൈസ്തവ സമൂഹത്തില്‍ യുവതികള്‍ക്ക് മതാവബോധം വളര്‍ത്തുവാന്‍ ശ്രദ്ധിക്കുന്നതു കാരണം അവര്‍ ലൗ ജിഹാദിന് ഇരകളാകുന്നത് വിരളമാണ്.”

കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇവിടെ നിലനിന്നിരുന്ന തീണ്ടലും തൊടീലും മറ്റും കണ്ടിട്ടാണ്. ആ കേരളത്തിലാണ് ഇന്ന് അബ്രാഹ്മണരും ദളിതരും പൂജാരികളാകുന്നത്. ഹൈന്ദവ സമൂഹത്തിന്റെ മാനസിക പുരോഗതിക്ക് അടിവരയിടുന്നതാണ് ഈ സംഭവം.

കേരളത്തിലെ ഹൈന്ദവസമൂഹത്തെ തകര്‍ക്കാനുള്ള മിസൈലായി ചിലര്‍ തൊടുത്തുവിടുന്നതാണ് ലൗ ജിഹാദ്.

പ്രേമം മനസ്സില്‍ സ്വാഭാവികമായി ഉയരുന്ന വികാരമാണ്. ഇന്ന് ലൗ ജിഹാദുകാര്‍ ശ്രമിക്കുന്നത് പ്രേമം പെണ്‍കുട്ടികളുടെ ഹൃദയങ്ങളില്‍ ഉല്‍പാദിപ്പിക്കാനാണ്. ജിഹാദ് എന്നാല്‍ യുദ്ധം. ലൗ ജിഹാദ് ഈ ഗണത്തിലാണ് പെടുന്നത്. പ്രേമം എന്ന വികാരത്തെ വികലമാക്കുന്ന പ്രക്രിയയാണിത്.

ഹിന്ദുപെണ്‍കുട്ടികളെ േപ്രമം നടിച്ച് വശീകരിച്ച് വിവാഹം ചെയ്ത് അവരെ മതംമാറ്റാന്‍ ‘സത്യസരണി’യിലേക്കും മറ്റും വിടുന്ന തന്ത്രമാണ് ലൗ ജിഹാദികള്‍ പയറ്റുന്നത്. പെണ്‍കുട്ടികളെ അമ്മമാര്‍ കാണുന്നത് അയല്‍വക്കത്തെ പറമ്പിലെ ചെടിയായിട്ടാണ്; വിവാഹിതരായി അന്യവീടുകളിലേക്ക് പോകേണ്ടവര്‍. പല പെണ്‍കുട്ടികളും തങ്ങളുടെ ജീവിതലക്ഷ്യം വിവാഹമാണെന്ന് കരുതുന്നു. അതുകൊണ്ടുതന്നെ അവര്‍ പ്രേമം നടിക്കുന്നവരുടെ കയ്യിലെ ഉപകരണങ്ങളായി മാറി മതംമാറുന്നു.

നിമിഷ എന്ന പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയായി വിവാഹിതയായി അഫ്ഗാനിസ്ഥാനിലേക്കോ സിറിയയിലേക്കോ കടത്തപ്പെട്ടിരിക്കാം എന്നു പറഞ്ഞ് അവളുടെ അമ്മ പൊട്ടിക്കരയുന്നത് ദൃശ്യമാധ്യമങ്ങളില്‍ കാണാമായിരുന്നു. ഇങ്ങനെ കരയുന്ന അമ്മമാര്‍ ഇന്ന് കൂടിവരികയാണ്.
ഹൈന്ദവ പെണ്‍കുട്ടികള്‍ക്ക് മതാവബോധം കുറവാണ്.

ഹിന്ദു എന്നാല്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കലും അമ്പലത്തില്‍ പോയി വഴിപാട് കഴിയ്ക്കലുമാണെന്ന് കരുതുന്ന ഹൈന്ദവ യുവതികള്‍ മുസ്ലിം മതത്തിലേക്ക് മാറുന്നതില്‍ അപാകത കാണുന്നില്ല. എന്താണ് ഹിന്ദുമതം, തത്വങ്ങള്‍, പ്രാര്‍ത്ഥനകള്‍ എന്ന് അവരെ പഠിപ്പിക്കാന്‍ ഹൈന്ദവാചാര്യന്മാര്‍ മിനക്കെടുന്നില്ല. ക്രിസ്തുമതത്തിലേതുപോലെ മതതത്ത്വങ്ങള്‍ വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കുന്ന പ്രക്രിയ ഹിന്ദുമതത്തിലില്ല. ഒരു ശശികല ടീച്ചര്‍ മാത്രം പോരാ- അച്ഛനമ്മമാര്‍ക്കും ഇതില്‍ ബാധ്യതയുണ്ട്. ലൗ ജിഹാദ് പുതുതായി ഉദയം ചെയ്തതല്ല.

2008 മുതല്‍ ഇത് ഹിന്ദുക്കളുടെ വിനാശം കൊതിച്ച് സജീവമാണ്. ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന സംഘടന ലൗ ജിഹാദിന്റെ ഇരകളായ അനേകം പെണ്‍കുട്ടികളെ രക്ഷാകര്‍ത്താക്കളുടെ കൂടെ വിടാറുണ്ട്. പാലക്കാട്ട് ഒരച്ഛന്റെ ഏകമകള്‍ ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായി.

പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ പ്രലോഭിപ്പിച്ച് മുസ്ലിം യുവാവ് നശിപ്പിച്ചു. ബാങ്കില്‍നിന്ന് ലോണെടുത്ത് പഠിക്കുന്ന, കോതമംഗലം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനി ഒരു ഇന്റര്‍്വ്യൂവിന് പോയപ്പോള്‍ പരിചയപ്പെട്ട മുസ്ലിം യുവാവുമായി പ്രണയത്തിലായി; ഇന്റര്‍വ്യൂവിനുശേഷം അയാളുടെകൂടെ പോയത് ആ കുടുംബത്തെ തകര്‍ത്തു. വീട്ടില്‍ പോകാതെ പൊന്നാനിയില്‍ പോയി അയിഷ എന്ന പേര് സ്വീകരിച്ച് അയാളെ വിവാഹംചെയ്തു.
ഈ വിധം കേസുകള്‍ അനവധിയാണ്. എടപ്പാൡുള്ള സുന്ദരിയായ പെണ്‍കുട്ടി ഫാര്‍മസി കോഴ്‌സ് പഠിക്കാന്‍ കോയമ്പത്തൂര്‍ക്ക് പോയി. അവിടെ ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായി. ഇപ്പോള്‍ അവള്‍ എവിടെയാണെന്ന് അറിയില്ല.

ഹിന്ദു പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പരിശീലനം നല്‍കി, വിലയേറിയ മൊബൈല്‍ ഫോണും ബൈക്കും മറ്റും കൊടുത്ത് മുസ്ലിം യുവാക്കളെ പോപ്പുലര്‍ ഫ്രണ്ട് പരിശീലിപ്പിക്കുന്ന രീതിയുണ്ട്. അങ്ങനെയാണ് ഒരു ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയെ മതംമാറ്റി ഷഫിനബീഗമാക്കിയത്. ഇവര്‍ ഇങ്ങനെ ഹിന്ദു യുവതികളെ പ്രേമം നടിച്ച് വിവാഹംചെയ്ത് സിറിയയിലേക്ക് കടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം നടത്താനാണ്.

ഇപ്പോള്‍ അഖില എന്ന 24-കാരി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിനെ എതിര്‍ത്ത് അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല നിധി നേടുകയുണ്ടായി. ഇതിനെതിരെ അഖിലയുടെ ‘ഭര്‍ത്താവ്’ ഹൈക്കോടതിയില്‍ പറഞ്ഞത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വയം തീരുമാനമെടുക്കാമെന്നും അത് ചോദ്യംചെയ്യാന്‍ സാധ്യമല്ല എന്നുമാണല്ലോ. എന്നാല്‍ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

ലൗ ജിഹാദ് ഇന്ന് ഒരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞു. കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ മാത്രമല്ല, ഐഎസ് തീവ്രവാദം പരിപോഷിപ്പിക്കാന്‍കൂടിയാണ് ഈ മാനസിക യുദ്ധം. ഇത് ഹൈന്ദവസമൂഹത്തെയാണ് ബാധിക്കുന്നത്. ക്രൈസ്തവ സമൂഹത്തില്‍ യുവതികള്‍ക്ക് മതാവബോധം വളര്‍ത്തുവാന്‍ ശ്രദ്ധിക്കുന്നതു കാരണം അവര്‍ ലൗ ജിഹാദിന് ഇരകളാകുന്നത് വിരളമാണ്.

ലൗ ജിഹാദില്‍പ്പെട്ട് വിവാഹം കഴിഞ്ഞാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏതാണ്ട് 4000-5000 പെണ്‍കുട്ടികള്‍ ഇങ്ങനെ ഇസ്ലാംമതം സ്വീകരിച്ചതായാണ് കണക്ക്. കേരള ഹൈക്കോടതി വിധിച്ചത് ലൗ ജിഹാദ് നിയമപരമല്ല എന്നാണ്.

ഇപ്പോള്‍ ലൗ ജിഹാദ് പ്രതിഭാസം എന്‍ഐഎ അനേ്വഷിക്കുകയാണ്. പക്ഷേ പോലീസ് അന്വേഷണത്തില്‍ ഇത് ഒരു ‘ഓര്‍ഗനൈസ്ഡ് റാക്കറ്റ്’ ആെണന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പ്രേമാഭിനയത്തില്‍ക്കൂടി പെണ്‍കുട്ടിളെ വശീകരിക്കാന്‍ മുസ്ലിം യുവാക്കള്‍ക്ക് പരിശീലനം സിദ്ധിക്കുമ്പോള്‍ അത് പ്രതിരോധിക്കുന്നതെങ്ങനെയെന്ന് ഹിന്ദുയുവതികളെ പരിശീലിപ്പിക്കാന്‍ ആവശ്യമായ തോതില്‍ ഹൈന്ദവ സംഘടനകള്‍ രംഗത്തിറങ്ങിയിട്ടില്ല.

കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ പറഞ്ഞത് ഒക്‌ടോബര്‍ 2009 മുതല്‍ 4500 പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട് എന്നാണ്. ഹിന്ദു ജനജാഗരണ്‍ സമിതി പറഞ്ഞത് കര്‍ണാടകയില്‍ മാത്രം 30,000 പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചു എന്നാണ്. പലപ്പോഴും വിവാഹശേഷം മതംമാറ്റിയിട്ട് വരന്‍ അപ്രത്യക്ഷമായി മറ്റൊരു ഇരയെ തേടിപ്പോകുന്ന രീതിയുമുണ്ട്. 2011 ല്‍ 69 കര്‍ണാടക പെണ്‍കുട്ടികളെ കാണാതായതും ലൗ ജിഹാദിന്റെ ഇരകളായിരുന്നു എന്നാണ് അഭ്യൂഹം.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് 2667 ഹൈന്ദവ യുവതികള്‍ ഇസ്ലാംമതം സ്വീകരിച്ചു എന്നാണ്. പക്ഷെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നും കൂട്ടിച്ചേര്‍ത്തു. വൈകാരിക സമ്മര്‍ദ്ദം നിര്‍ബന്ധിത സമ്മര്‍ദ്ദമാകില്ലെന്നുണ്ടോ? ഇന്ത്യ ടിവിയും മതംമാറ്റം വര്‍ധിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു.

നാഷണല്‍ ഷൂട്ടിങ് താരം ഷാദേവ് പറഞ്ഞതും അവളുടെ ഭര്‍ത്താവ് അവളെ നിര്‍ബന്ധിപ്പിച്ച്, ദേഹോപദ്രവം ഏല്‍പ്പിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ്. ഇയാള്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു.

വിശ്വഹിന്ദുപരിഷത്തും ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷനും ചേര്‍ന്ന് ഈ പ്രതിഭാസത്തിന് തടയിടാന്‍ ശ്രമിക്കുന്നുണ്ട്. കത്തോലിക്കാ സഭയും ഈ പ്രതിഭാസത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. 2010 ജൂലൈയില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്ന് പറയുകയുണ്ടായി.

ലൗ ജിഹാദ് ഒരു ഗൂഢാലോചനയാണെന്ന് യോഗി ആദിത്യനാഥ് 2014 ല്‍ പറയുകയുണ്ടായി. ആണ്‍കുട്ടികളാണ് ഈ മതംമാറ്റ പ്രക്രിയക്ക് പിന്നിലെന്നും ഇങ്ങനെ മതംമാറ്റിയാല്‍ അവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2017 മേയില്‍ ഹൈക്കോടതി അഖിലയുടെ വിവാഹം റദ്ദാക്കിയത് രക്ഷാകര്‍ത്താക്കളുടെ സമ്മതമില്ല എന്ന ഒറ്റ കാരണത്താലാണ്.

സത്യസരണി പോപ്പുലര്‍ ഫ്രണ്ടുമായി യോജിച്ച് മതപരിവര്‍ത്തനം നടത്തുന്ന സംഘടനയാണെന്ന് പറയപ്പെടുന്നു. ജസ്റ്റിസ് കെ.ടി. ശങ്കരനും 2009 ല്‍ പറഞ്ഞത്, ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മതപരിവര്‍ത്തനത്തിന് കേരളത്തില്‍ സംഘടിതമായ നീക്കം നടക്കുന്നു എന്നാണ്.

ഇന്ന് കേരളം ജിഹാദ് റോമിയോകളുടെ താവളമാണ്. ഇന്ന് ഈ ലൗ ജിഹാദ് കെട്ടുകഥയല്ല- യാഥാര്‍ത്ഥ്യമാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയ കേരളത്തെ മിനി പാക്കിസ്ഥാനാക്കി മാറ്റുവാനുള്ള നിഗൂഢവും ശക്തവുമായ നീക്കങ്ങളാണ് അരങ്ങേറുന്നത്. ഹിന്ദുസമൂഹം അജ്ഞതയും അനാസ്ഥയും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Author : Leela Menon
e-mail: leelamenon2001@yahoo.com