വഞ്ചന:ശബരിമലയില്‍ യുവതിളെ ഒളിപ്പിച്ച് പ്രേവശിപ്പിച്ചു.

സന്നിധാനം: കോടിക്കണക്കണിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് തീവ്ര ഇടത് ആക്ടിവിസ്ടുകളെ പിണറായി സര്‍ക്കാര്‍ സന്നിധാനത്തേക്ക് ഒളിച്ച് പ്രവേശിപ്പിച്ചു. ഇവരെ സന്നിധാനത്ത് എത്തിച്ചത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സെന്ന വ്യാജേന. മലകയറ്റിയത് പോലീസ് ആംബുലന്‍സില്‍. വടക്കേനടയിലെ സ്റ്റാഫ് ഗേറ്റില്‍ പോലീസ് പറഞ്ഞത് ഐജിയുടെ അതിഥികളെന്ന്. തന്ത്രി ഒരു മണിക്കൂറോളം നട അടച്ചിട്ടു. ശുദ്ധികലശവും വിംബശുദ്ധിയും വരുത്തി നട വീണ്ടും തുറന്നു.
ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ആണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയും മാവോവാദി ബന്ധവും ഉള്ള  ബിന്ദുവിനെയും മലപ്പുറം സ്വദേശിനി കനകദുര്‍ഗയെയും പോലീസ് സന്നിധാനത്ത് എത്തിച്ചത്. പുലര്‍ച്ചെ 1.10 ഓടെ പമ്പയില്‍ എ ത്തിയ ഇവരെ പോലീസ് ആംബുലന്‍സില്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി ചരല്‍മേട് -ചെളിക്കുഴി ഭാഗത്ത് എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സിന് വരാന്‍ കഴിയാത്തതിനാല്‍ അവിടെ വച്ച് വെള്ളതോര്‍ത്ത് കൊണ്ട് മുഖം മറച്ച് നടന്നു.  എട്ട് പോലീസുകാര്‍ മഫ്തിയില്‍ സുരക്ഷ ഒരുക്കി. മരക്കൂട്ടത്ത് ഭക്തര്‍ സംശയം ഉന്നയിച്ചു. തങ്ങള്‍  ട്രാന്‍സ്‌ജെന്റേഴ്‌സ്  ആണെന്നും തിരിച്ചറിയല്‍ രേഖ പമ്പ പോലീസിന്റെ കയ്യിലാണെന്നും അറിയിച്ചു. മുഖം മറച്ചിരുന്നതിനാല്‍ യുവതികളെ തിരിച്ചറിയാനായില്ല.
ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ബെയിലിപാലം വഴി അരവണ പ്ലാന്റിന് സമീപത്തൂടെ ദേവസ്വം മെസ് വഴി വാവര് നടയക്ക് മുന്നിലെ  സ്റ്റാഫ് ഗേറ്റല്‍ യുവതികളെ എത്തിച്ചു. ദേവസ്വം ഗാര്‍ഡിനോട്  ഐജിയുടെ അതിഥികള്‍ എന്ന് പറഞ്ഞ് പോലീസ് കടത്തിവിട്ടു. തിരുമുറ്റത്ത് എത്തിയ ഇവര്‍ ബലിപ്പുരയക്കുള്ളിലൂടെ സോപാനത്ത് എത്തി ദര്‍ശനം നടത്തി. 3.48 ന് എത്തിയ ഇവര്‍ 3.53 ന് പുറത്തിറങ്ങി. സോപാനത്തിന് പുറക് വശം വഴി  ഭസ്മക്കുളത്തിന് സമീപത്തൂടെ ദേവസ്വം മെസ്സിനടുത്തുകൂടി ബെയ്‌ലി പാലത്തിലെത്തിച്ചു. അവിടെ നിന്ന് ചരല്‍മേട് ചെളിക്കുഴിഭാഗത്ത് നിലയുറപ്പിച്ച പോലീസ് ആംബുലന്‍സില്‍ ഇവരെ പമ്പയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
പമ്പയില്‍ വച്ച് തന്നെ ഇവര്‍ സന്നിധാനത്ത് എത്തിയെന്ന് അവകാശവാദം ഉന്നയിച്ചു. തൊട്ടുപിന്നാലെ യുവതികള്‍ സോപാനത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ ദൃശ്യം പോലീസ് പകര്‍ത്തിയത് പുറത്തുവിട്ടു. സംഭവം അറിഞ്ഞഉടന്‍ തന്ത്രി കണ്ഠരര് രാജീവവര് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറുടെ മുറിയിലെത്തി സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു. ദേവസ്വം അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ യുവതി പ്രവേശം സ്ഥിരീകരിച്ചു. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ തന്ത്രി വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ക്ഷേത്രം അടച്ച് പുണ്യാഹം തളിച്ച് ശുദ്ധികളശവും പഞ്ചശുദ്ധിയും ബിംബശുദ്ധിയും വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
നട അടയക്കാന്‍ പോകുന്ന വിവരം എക്‌സിക്യുട്ടീവ് ഓഫീസറെയും ദേവസ്വം അധികൃതരെയും തന്ത്രി തന്നെ അറിയിച്ചു.  10.20 ന് നെയ്യഭിഷേകം നിര്‍ത്തിവച്ചു.  10.30ന് മേല്‍ശാന്തി നട അടച്ചു. തുടര്‍ന്ന് പുണ്യാഹം തളിച്ചശേഷം ശുദ്ധികലശവും ബിംബശുദ്ധിയും നടത്തി. ഒരു മണിക്കൂറോളം പൂജകള്‍ നീണ്ടു.  11.30 ഓടെ നട തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. തുടര്‍ന്ന് നെയ്യഭിഷേകവും പുനരാരംഭിച്ചു. ആചാരം ലംഘനം നടന്നുവെന്ന് അറിഞ്ഞതില്‍ മനം നൊന്ത് ഇരുമുടിയേന്തി എത്തിയ നിരവധി പേര്‍ ദര്‍ശനം നടത്താതെ മലയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *