സ്വയംസേവകന്‍റെ ജീവിതംതന്നെ സന്ദേശം

( തിരുവനന്തപുരം-October 24, 2017:  പരമേശ്വര്‍ജിയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ ഉദ്ഘാടന പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.) 

 

പരമേശ്വര്‍ജി സംഘപ്രചാരകനാണ്. രാഷ്ട്രത്തിന്‍റെ സര്‍വ്വതോമുഖമായ ഉന്നതിക്കായി അദ്ദേഹം തന്‍റെ സര്‍വസ്വവും സമാജത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും സംരക്ഷണത്തിനായി സമര്‍പ്പിച്ചു. സ്വതാല്പര്യങ്ങളോ ഉപാധികളോ ഒന്നുമില്ലാതെ സമ്പൂര്‍ണ്ണമായ സമര്‍പ്പണമായിരുന്നു പരമേശ്വര്‍ജിയുടേത്. അതുകൊണ്ടുതന്നെ ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം സര്‍വസ്വവും സമാജത്തിനായി സമര്‍പ്പിച്ചു. തന്‍റെ ബുദ്ധിവൈഭവവും സാഹിത്യവും രചനാപരവുമായ കഴിവുകളെല്ലാം സമാജത്തിന്‍റെ നന്മക്കായി സമര്‍പ്പിച്ചു. അതാണ് സംഘപ്രചാരകന്‍. സ്വതാല്പര്യങ്ങളില്ലാതെ സമാജതല്പര്യത്തിനായി സമര്‍പ്പിക്കുന്നു.

നാം എന്തിനാണിവിടെ കൂടിയിരിക്കുന്നത്. പരമേശ്വര്‍ജിയില്‍ നിന്നും നാം എല്ലാം സ്വീകരിച്ചു, ഈ പ്രക്രിയതുടരുകയും ചെയ്യും .അതുകൊണ്ടുതന്നെ ഈ പരിപാടി നമ്മുടെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാന്‍വേണ്ടിയാണ്. ഈ പരിപാടി പരമേശ്വര്‍ജിയുടെ ആവിശ്യമല്ല മറിച്ച് അദ്ദേഹത്തോടുള്ള നമ്മുടെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാനുള്ള നമ്മുടെ ആവശ്യത്തിനുവേണ്ടിയാണ്. ഇത് ആദരവ് പ്രകടിക്കാന്‍ എന്നതിലുപരി നമ്മുടെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ്. പരമേശ്വര്‍ജിയെ പോലുള്ള മഹതദ് വ്യക്തിത്ത്വങ്ങള്‍ സാമൂഹിക ജീവിതത്തില്‍ ചില പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് .സ്വാമി സമര്‍ഥരാമദാസ് പറഞ്ഞതുപോലെ സമൂഹത്തിന്‍റെ നിലനില്‍പ്പിനു കാരണമായതും തുടര്‍ച്ചയായി ഉന്നതിയിലേക്കും പുരോഗതിയിലിലേക്കും നയിക്കുന്നതും സമൂഹത്തിന്‍റെ സുരക്ഷിതത്വത്തിനു കാരണവുമായ ധര്‍മത്തിന്‍റെ സ്ഥാപനത്തിനായുള്ള ക്രിയാത്മകമായഘടകങ്ങളാണ് പരമേശ്വര്‍ജിയെ പോലുള്ള മഹദ് വ്യക്തിത്വങ്ങള്‍.

ഈ മഹദ് വ്യക്തികളാണ് സമൂഹത്തിന്‍റെ നിലനില്‍പ്പിനാധാരം. അതുകൊണ്ടുതന്നെ നാം കടപ്പാടു രേഖപ്പെടുത്തേണ്ടതായിട്ടുണ്ട് .ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുത്തുവേണം നാം ഇവിടെനിന്നും പിരിഞ്ഞുപോകാന്‍ .നാം ചിലമൂല്യങ്ങളും ഗുണങ്ങളും മുന്‍തലമുറയില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്, ഈഗുണങ്ങളേയും മൂല്യങ്ങളെയും സമര്‍പ്പണഭാവത്തെയും സമൂഹത്തിന്‍റെ നന്മക്കു ധര്‍മത്തിന്‍റെ നിലനില്പിനും വേണ്ടി ധാരമുറിയാതെ അടുത്തതലമുറയിലേക്കു കൈമാറ്റം ചെയ്തു പാരമ്പര്യം നിലനിര്‍ത്തുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. സ്വായത്തമാക്കാനല്ല മറിച്ച്‌കൈമാറ്റം ചെയ്യാനാണ് നാം ഇവ സ്വീകരിച്ചത് .നാം സ്വീകരിച്ചതൊക്കെ വിതരണം ചെയ്യുന്നതോടൊപ്പം ഈ സംസ്‌കാര കൈമാറ്റശൃംഖലയെ പതിന്മടങ്ങു വര്‍ധിപ്പിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യം ആണ്.

നേരിടുന്ന വെല്ലുവിളികള്‍ക്കതീതമായി സ്വയംസേവകര്‍ സാമൂഹികമായ നല്ലകാര്യങ്ങള്‍ ഏറ്റെടുത്തുചെയ്യേണ്ടതായിട്ടുണ്ട്. ഈ മഹദ്ജീവിതങ്ങള്‍ നമ്മുക്ക് മുന്‍പില്‍ വിക്രമാദിത്യന്‍റെ സ്ഥാനാരോഹണ സമയത്തെ സംഭവം സൂചിപ്പിക്കുന്ന പോലെ ചിലദര്‍ശനങ്ങള്‍ വെക്കുന്നുണ്ട്. ഇവയെ ഉള്‍ക്കൊണ്ട് ധര്‍മ്മാധിഷ്ഠിതമായി എങ്ങനെ ജീവിക്കണം എന്നതാണ് ഇത് നല്‍കുന്ന പാഠം .മൂല്യങ്ങള്‍ ശാശ്വതമാണ് പക്ഷെ പ്രകടമായ രീതികള്‍ ദേശകാലപരിസ്ഥിതിക്ക് അനുഗുണമായി പുതുമയുള്ളതാവും. വാക്കുകള്‍കൊണ്ടു വിവരിക്കാവുന്നതല്ല. ഇത് ജീവിതം കൊണ്ട് മാതൃകയാവണം.

പരമേശ്വര്‍ജി മുഖ്യശിക്ഷക് ആയിരുന്ന, ഗുരുജിയുടെ പരിപാടിക്ക്‌ നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചിവിടെ സൂചിപ്പിച്ചു .അന്ന് അവിടെപ്രചാരകനായി ഉണ്ടായിരുന്നത് എന്‍റെ നാട്ടുകാരനായ- ചന്ദ്രപ്പൂര്‍-അപ്പാജി എന്ന് വിളിച്ചിരുന്ന മനോഹര്‍ദേവ്ജി അണ്. അദ്ദേഹം അന്ന് ഇവിടെ ശാഖാതുടങ്ങാന്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈപരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഇന്ന് നാം ആസ്വദിക്കുന്നതും ഇന്നലെകളിലേ പരിശ്രമത്തിന്‍റെ ഫലങ്ങളാണ്. കടപ്പാട് രേഖപ്പെടുത്തിയാല്‍മാത്രംപോരാ, നമ്മുടേതായ പരിശ്രമങ്ങളുമുണ്ടാവണം .സ്‌നേഹത്തോടെ സമൂഹന്മക്കായി നാം പ്രവൃത്തിക്കണം. ഇന്നത്തെ സ്‌നേഹപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ ഭാവിയെ പ്രകാശപൂര്‍ണ്ണമാക്കും.

ഇത്തരത്തില്‍ ഒട്ടനവധി മൂല്യങ്ങള്‍ നമ്മുക്ക് കിട്ടുന്നുണ്ട് . മറ്റുള്ളവരെ അനുകരിക്കാതെ അവരുടെ ലക്ഷ്യത്തെയും മൂല്യങ്ങളെയും ആത്മസാക്ഷത്കരിച്ചു തനതായ പാതയിലൂടെ പരിശ്രമിച്ചുമുന്നേറാന്‍ കഴിയണം. ശാശ്വതമായമൂല്യങ്ങളും ‘സര്‍വ്വേ ഭവന്തുഃ സുഖിനഃ’ എന്നലക്ഷ്യവും .നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് കാര്യം. രണ്ടാമതായി സമൂഹത്തില്‍ എല്ലാസമയത്തും എല്ലായിടത്തും നിഷേധാത്മക ചിന്തകളുണ്ട്. എല്ലാവരും പറയും അതൊന്നും സാധിക്കില്ല നടക്കാത്തകാര്യമാണ് എന്നൊക്കെ. പക്ഷെ നമ്മള്‍ മനസ്സുവെച്ചാല്‍ എല്ലാം നടക്കും സാധ്യമാവുകയും ചെയ്യും. പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്നും ആപ്രേരണ ഉള്‍ക്കൊണ്ട്  എന്നിക്കു കാര്യങ്ങള്‍ചെയ്യാന്‍ സാധിക്കുമെന്നും കരുതണം.

സംഘ പ്രവര്‍ത്തനം എന്നത് ഉദാത്തമായ മാതൃകകളെ സൃഷ്ടിക്കുക എന്നതാണ്. പലരും ചോദിക്കാറുണ്ട്  എന്താണ് ആര്‍എസ്എസ് എന്ന്. പലരും പല മറുപടിയും പറയാറുണ്ട്. ഒരു പ്രത്യേകലക്ഷ്യത്തിനുവേണ്ടി  മൂല്യാധിഷ്ഠിതമായ ദേശ കാല പരിസ്ഥിക്കു യോജിച്ച രീതിയില്‍ ജീവിക്കുക എന്നതാണ് ആര്‍എസ്എസ്. ശാശ്വതമായ മൂല്യങ്ങള്‍ ഒരേലക്ഷ്യം -രാഷ്ട്രത്തിന്‍റെ പരമമായ വൈഭവം പക്ഷെ വ്യത്യസ്തമായരീതികള്‍. നമ്മള്‍വിചാരിച്ചാല്‍ ഈ ലക്ഷ്യം നേടാനുള്ള ശക്തിമത്തായ ഉപകരണമായിമാറാന്‍ നമ്മുക്ക്കഴിയും .കാരണം പരമേശ്വര്‍ജിയെപോലുള്ള വ്യക്തിത്വങ്ങളേ നമ്മുക്ക് കാണാന്‍സാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം ശക്തിനല്‍കുകയും ആ ശക്തി ആത്മവിശ്വാസംപ്രദാനം ചെയ്യുകയും ചെയ്യും. ഈ ചാക്രിക പ്രക്രിയ തുടര്‍ന്നുകൊ ണ്ടിരിക്കും.

പരമേശ്വജിയോടുള്ള സ്‌നേഹാദരങ്ങള്‍ പ്രകടമാക്കുമ്പോള്‍തന്നെ എന്തിനുവേണ്ടിയെണോ പരമേശ്വര്‍ജിപ്രവര്‍ത്തിച്ചത് അതിനായി നാം പരിശ്രമിക്കണം. എല്ലാഗുണങ്ങളും എല്ലാവര്‍ക്കുമില്ലെന്നിരിക്കിലും തീര്‍ച്ചയായും എല്ലാവര്‍ക്കും എന്തെങ്കിലും ഒരുഗുണം ഉണ്ടാകും. ലക്ഷ്യം നേടാന്‍ ഞാന്‍ പരിശ്രമിക്കൂമെന്നും എന്‍റെ സാധന സ്ഥിരതയുള്ളതാവുമെന്നും നാം ഉറപ്പാക്കണം. തിരിച്ചൊന്നും ആഗ്രഹിക്കാതെ പ്രവത്തനത്തിന്‍റെ വ്യാപ്തിക്കായി നാം പരിശ്രമിക്കണം. ഉദാഹരണമായി പരമേശ്വര്‍ജി ഇന്ന് വിചാരകേന്ദ്രത്തെ നയിക്കുന്നു. ഈയവസരത്തില്‍ ഒരുപ്രതേക സന്ദേശം ഒന്നും നല്‍കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല . സ്വയംസേവകന്‍റെ ജീവിതംതന്നെയാണ് സന്ദേശം. സംഘപ്രചാരകന്‍ എന്ന നിലക്കുള്ള പരമേശ്വര്‍ജിയുടെജീവിതം അത്തരത്തില്‍ മാതൃകാപരമായ ആദര്‍ശ ജീവിതമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെകുറിച്ച് പഠിക്കാനും മനസിലാക്കാനും നമ്മുക്ക് കഴിയണം.