5:55 am - Wednesday September 20, 2017

‘ശതാബ്ദി പിന്നിട്ട ചരിത്രങ്ങള്‍’ പ്രകാശനം ഡിസംബര്‍ 23-ന്

രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനം അതിന്റെ ശതാബ്ദിയാഘോഷിക്കാന്‍ പത്തുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ആദ്യകാല പ്രവര്‍ത്തകരായിരുന്ന പല മഹാത്മാക്കളുടെയും ശതാബ്ദി വര്‍ഷം സമാഗതമായിരിക്കുന്നു. സംഘത്തിന്റെ ആദ്യകാലങ്ങളില്‍ കഷ്ടപാടുകള്‍ സ്വയംവരിച്ച് ജീവിതം രാഷ്ട്രപൂജയ്ക്കായി സമര്‍പ്പിച്ച പന്ത്രണ്ടു പ്രചാരകന്മാരുടെ ജീവിത ഇതിവൃത്തങ്ങളെ അനുസ്മരിക്കുവാന്‍ വേണ്ടി കേസരി വാരിക നടത്തിയ ശ്രമമാണ് ‘ശതാബ്ദി പിന്നിട്ട ചരിത്രങ്ങള്‍’ എന്ന ഗ്രന്ഥം. ഏതൊരു സ്വയംസേവകനിലും സംഘത്തെ അറിയുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയിലും ആവേശവും ആത്മവിശ്വാസവും ആദര്‍ശദാര്‍ഢ്യവും ഉണര്‍ത്താന്‍ പര്യാപ്തമായ ഈ ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം 2016 ഡിസംബര്‍ 23-നു വൈകുന്നേരം 5.30 മണിക്ക് കോഴിക്കോട് അളകാപുരി ആഡിറ്റോറിയത്തില്‍ വെച്ചു നടക്കുകയാണ്. കേരളത്തിലെ മുതിര്‍ന്ന സംഘപ്രവര്‍ത്തകന്മാരിലൊരാളായ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഭാരതീയ വിചാരകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറും കേസരി വാരികയുടെ മുന്‍ മുഖ്യപത്രാധിപരുമായ ആര്‍. സഞ്ജയനില്‍നിന്നും ഏറ്റുവാങ്ങും.
15621731_669282076572898_746618248204261761_n

15626152_669282139906225_7796788443820774620_o

Filed in

Another Cold Blooded Murder by CPI(M), BJP Activist Anilkumar Hacked to Death

പ്രാഥമിക ശിക്ഷാവര്‍ഗ് ആരംഭിച്ചു

Related posts