6:29 am - Tuesday November 21, 2017

‘ആറന്മുളയുടെ നിറക്കൂട്ട്’ ചിത്രപ്രദര്‍ശനം 2015 ജനുവരി 25 ന്

കൊച്ചി പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ബഹുവര്‍ണ്ണങ്ങളില്‍ ചാലിച്ച ഒട്ടേറെ ചിത്രങ്ങളുടെ പ്രദര്‍ശനം ആറന്മുളയുടെ നിറക്കൂട്ട് എന്ന പേരില്‍ എറണാകുളം റ്റി.ഡി.എം കൃഷ്ണാഹാളില്‍ 2015 ജനുവരി 25 മുതല്‍ ഫെബ്രു 1 വരെ നടക്കും.

 

ജനുവരി 25 ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. എം. കെ.സാനു അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ വനം പരിസ്ഥിതി വകുപ്പ് മന്ത്രി ബിനോയ് വിശ്വം, കവി എസ്. രമേശന്‍ നായര്‍, ആര്‍ട്ടിസ്റ്റ് കലാധരന്‍, കുമ്മനം രാജശേഖരന്‍, കണ്‍വീനര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

ഏഴു മാസം മുമ്പ് കേരളത്തിലെ പ്രമുഖരായ 50 ല്‍ പരം ചിത്രകാരന്മാര്‍ ആറന്മുളയില്‍ പമ്പാ നദിയുടെ തീരത്ത് 3 ദിവസം ഒത്തു ചേരുകയുണ്ടായി. പ്രകൃതിയുടെ കാലികവ്യഥകളും ആശങ്കകളും കാന്‍വാസുകളില്‍ അവര്‍ സന്നിവേശിപ്പിച്ചു. വിവിധ നിറക്കൂട്ടുകളില്‍ അതിവിശിഷ്ടങ്ങളായ സൃഷ്ടികള്‍ ഉടലെടുത്തു. ആ ചിത്രകാരസംഗമത്തില്‍ വരച്ച് പൂര്‍ത്തിയാക്കിയ 50 ചിത്രങ്ങളാണ് എറണാകുളത്ത് പ്രദര്‍ശിപ്പിക്കുന്നത്.

 

പ്രദര്‍ശനത്തിന്റെ മുന്നോടിയായി ആറന്മുളയിലെ കാര്‍ഷിക സംസ്‌കൃതിയുടെ സ്മൃതി ഉണര്‍ത്തുന്ന ക്ഷേത്ര നടയിലുളള പുത്തരിയാലിന്റെ ചുവട്ടില്‍ വെച്ച് പുത്തരിക്കണ്ടത്തുളള മണ്ണ് ജനുവരി 22 ന് കുംഭത്തില്‍ നിറയ്ക്കും. നാട്ടു വിളകളുടെ ഗതകാല പൈതൃകം പേറുന്ന ഈ മണ്ണ് ഉപയോഗിച്ചാണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ജനുവരി 23 ന് വൈകുന്നേരം 5 മണിക്ക് എറണാകുളം റ്റി.ഡി.എം ഹാളിലെ പ്രദര്‍ശനശാലയില്‍ കുംഭം സ്ഥാപിക്കും. തൂടര്‍ന്ന് ആറന്മുള വളളപ്പാട്ടിന്റെയും, ചാറ്റുപാട്ടിന്റെയും അകമ്പടിയോടെ കൊടിക്കൂറകള്‍ ഉയര്‍ത്തും. 24 ന് പ്രദര്‍ശനശാലക്ക് മുന്നില്‍ ആറ് മുളകള്‍ സ്ഥാപിച്ച് പ്രവേശന കവാടമൊരുക്കും.

News Feed
Filed in

“Anantha Kripa” A Shelter Home for patients ( അനന്തകൃപ’യൊരുങ്ങുന്നു)

വിശ്വഹിന്ദുപരിഷത് മാർഗ്ഗദർശക് മണ്ഡൽ സമാരംഭിച്ചു

Related posts