3:16 pm - Saturday January 20, 8610

സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്,ആറന്മുള പരാമര്‍ശം നീക്കണം:കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുകൂലമായി കേന്ദ്ര സാമ്പത്തിക സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശനങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു.

സാമ്പത്തിക സര്‍വ്വേ തയാറാക്കിയ സാമ്പത്തിക വിദഗ്ധര്‍ രേഖകള്‍ പരിശോധിച്ചിട്ടോ, പ്രത്യാഘാതങ്ങള്‍ പഠിച്ചിട്ടോ അല്ല റിപ്പോര്‍ട്ട് തയാറാക്കിയത്. സുപ്രീംകോടതിയും ഗ്രീന്‍ ട്രിബ്യൂണലും പാരിസ്ഥിതിക അനുമതി നിഷേധിക്കുകയും നിയമവിരുദ്ധമെന്ന് കണ്ടതിനാല്‍ വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ സാമ്പത്തിക സര്‍വ്വേയിലെ പരാമര്‍ശനങ്ങള്‍ അപ്രസക്തവും അനാവശ്യവുമാണ്. സര്‍വ്വേ റിപ്പോര്‍ട്ട് ഒരു ഉത്തരവോ തീരുമാനം നടപ്പാക്കാനുള്ള നടപടിക്രമമോ അല്ല. ചില ഉദ്യോഗസ്ഥന്മാരുടെ വിലയിരുത്തലും പഠനഫലങ്ങളും മാത്രമാണ്. അതിനെ വിമാനത്താവളം പണിയാനുള്ള അനുമതിയായി കെജിഎസ് ഗ്രൂപ്പ് ചിത്രീകരിക്കുന്നത് വിചിത്രമാണ്.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വിമാനത്താവളം നിര്‍മിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല. ആറന്മുളയിലെ ജനകീയ പ്രക്ഷോഭം വിമാനത്താവളത്തിന് എതിരെയായിട്ടുള്ളതല്ല. വയലും കുന്നും പുഴയും കാവും ആരാധനാലയങ്ങളും നശിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭം പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടിയാണ് നടന്നു വരുന്നത്. പമ്പാ നദിയുടെ തീരത്ത് ആറന്മുള ക്ഷേത്രത്തിന് സമീപം വയല്‍ നികത്തി ഒരു വിമാനത്താവളം ഉണ്ടാക്കുവാന്‍ ഒരു കാരണവശാലും ജനങ്ങള്‍ അനുവദിക്കില്ല. പത്തനംതിട്ട ജില്ലയില്‍ യോഗ്യവും യുക്തവുമായ സ്ഥലങ്ങള്‍ ഒട്ടേറെയുണ്ട്. പഠനങ്ങളും പരിശോധനയും നടത്തി വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണം. അടിസ്ഥാനസൗകര്യ വികസനത്തിന് വിമാനത്താവളം നിര്‍മിക്കണമെന്ന പൊതുതത്വം മാത്രമാണ് സാമ്പത്തിക സര്‍വ്വേയില്‍ സൂചിപ്പിച്ചിട്ടുള്ളതെന്ന് മനസിലാക്കാന്‍ കഴിയുന്നു. അതിനാല്‍ ആറന്മുളയുമായി ബന്ധിക്കുന്ന പരാമര്‍ശനങ്ങള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു.

News Feed
Filed in

ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ വിചാര സത്രത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജസ്‌റിസ് കെ. പത്മനാഭന്‍ നായര്‍ നിര്‍വഹിച്ചു.

ഫേസ്ബുക്കിലെ വ്യാജപ്രചരണം: കുമ്മനം രാജശേഖരന്‍ സൈബര്‍ സെല്ലിനു പരാതി നല്‍കി

Related posts