2:52 am - Sunday February 18, 2018

ഉജ്വല സത്യാഗ്രഹത്തിന്റെ സ്മരണയ്ക്ക് ഒരു വയസ്സ് …….

 ആറന്മുളയുടെ മണ്ണും വെള്ളവും പച്ചപ്പും അന്നവും സംരക്ഷിക്കാന്‍ 108 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം ആരംഭിച്ചതിന്റെ അഭിമാനകരമായ സ്മരണയ്ക്ക് ഇന്ന് ഒരു വയസ്സ് തികയുന്നു. കഴിഞ്ഞ വര്ഷം ഫെബ്രുവരി പത്തിന് ആറന്മുളയുടെ പ്രിയപ്പെട്ട അമ്മ സുഗതകുമാരി ഐക്കര ജംഗ്ഷനിലെ ആല്‍ വൃക്ഷച്ചുവട്ടില്‍ 100 തിരിയിട്ട ആല്‍ വിളക്കില്‍ സത്യാഗ്രഹ സമര ജ്യോതി കൊളുത്തിയപ്പോള്‍ നാടിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രകൃതി സ്നേഹികള്‍ ഹര്‍ഷ പുളകിതരായി. നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കിടയില്‍ സുഗതകുമാരി പ്രഖ്യാപിച്ചു. “ആറന്മുള ഒരു പ്രതീകം മാത്രമാണ്. ഈ മണ്ണിനെ രക്ഷിക്കാന്‍ എന്ത് ത്യാഗം സഹിച്ചും നാം മുന്നേറും”. ജനപ്രിയ നടന്‍ സുരേഷ്ഗോപി പ്രകൃതിയെ ഒറ്റുകൊടുക്കുന്നവര്‍ രാജ്യ ദ്രോഹികള്‍ ആണെന്ന് തുറന്നടിച്ചു. സി.പി.എം., ബി.ജെ.പി സി.പി.ഐ, ആര്‍.എസ്.പി, എസ് .യു. സി.ഐ.,സി.പി.ഐ.(എം.എല്‍), കോണ്‍ഗ്രസ്‌ തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പരിസ്ഥിതി സംരക്ഷണത്തിന് കൈകോര്‍ത്തു. എല്ലാ ഭിന്നതയും മറന്നു ഒരു സത്യാഗ്രഹ പന്തലിന്റെ ശീതള ച്ചായയില്‍ അണിനിരന്ന് 108 ദിവസം നടത്തിയ സമരം ജനങ്ങള്‍ക്ക്‌ ചൂടും ഉശിരും ഉണര്‍വും പകര്‍ന്നു. അങ്ങനെ ആറന്മുള സമരം ചരിത്രത്തിന്‍റെ ഭാഗമായി.
Li

News Feed
Filed in

Hindutva has a long and rich history of socio-cultural values and teachings : Dr. Mohan ji Bhagwat

തപസ്യ കലാസാഹിത്യ വേദി 39ാം സംസ്ഥാന വാര്‍ഷിക ഉത്സവം

Related posts