3:13 pm - Sunday December 16, 1410

വി.എച്ച്‌.പി രക്ഷാധികാരി അശോക്‌ സിംഗാളിന്റെ ആരോഗ്യനിലയിൽ പുരോഗതി

ഗുഡ്ഗാവ്‌: വാർദ്ധക്യ സഹജമായ അസ്വസ്ഥതകളാൽ ഗുഡ്‌ഗാവ്‌ മേദാന്ത മെഡിസിറ്റിൽ പ്രവേശിക്കപ്പെട്ട വി.എച്ച്‌.പി രക്ഷാധികാരി അശോക്‌ സിംഗാളിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ജനറൽ സെക്രട്ടറി ചമ്പത്ത്‌റായ്‌ പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.

പുലര്‍ച്ചെ 5 മണിയോടെ അദ്ദേഹം കണ്ണുതുറക്കുകയുണ്ടായി. വെന്റിലേറ്ററിന്റെ സഹായമുണ്ട്‌. മരുന്നുകളുടെ സഹായത്തോടെ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണ്‌. ഡയാലിസിസിന്റെ ആവശ്യകതയില്ലെന്നും
സാധാരണഗതിയിൽ ശ്വസോച്ച്ഛ്വാസം സാധ്യമായെന്നും ഈശ്വരകൃപയാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്നും ചമ്പത്ത്‌റായ്‌ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്തി രാജ്നാഥ്‌ സിംഗ്‌, ഉമാഭാരതി, സാധ്വി ഋതംഭര, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, വി.എച്ച്‌.പി പ്രസിഡന്റ്‌  പ്രവീൺ തൊഗാഡിയ, വിനായക്‌ ദേശ്‌പാണ്ഡെ, മഹന്ത്‌ നൃത്യഗോപാൽ ദാസ്‌, സ്വാമി പ്രഗ്യാനന്ദ എന്നിവർ അശോക്‌ സിംഗാളിനെ സന്ദർശിച്ചു.

News Feed
Filed in

VHP to protest against Devaswam Board’s decision to shut free food centres in Sabarimala

ഹിന്ദു ഹൃദയ സാമ്രാട്ട് അശോക്‌ സിംഗാള്‍ജിക്കു പ്രണാമങ്ങള്‍

Related posts