9:02 am - Monday February 26, 2018

മാര്‍ച്ച് 10: കരിയിലകള്‍പോലും കരഞ്ഞുപോയ ഒരു ദുരന്ത ദിനം.

കരിയിലകള്‍പോലും കരഞ്ഞുപോയ ഒരു ദുരന്ത ദിനം.
മാര്‍ച്ച് 10: ഇന്ന്  സ്വര്‍ഗീയ അശ്വിനികുമാറിന്റെ ബലിദാന ദിനത്തിന്റെ പത്താം വാര്‍ഷികം.
സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയും പ്രസംഗപാടവവും കൊണ്ട് ചെറുപ്രായത്തില്‍ തന്നെ അശ്വനികുമാര്‍ ഉത്തരകേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലത്തില്‍ ശ്രദ്ധേയനായി. മീത്തലെ പുന്നാട് നിവേദിത വിദ്യാനികേതനിലെ പ്രധാന അധ്യാപകന്‍, പ്രഗതി വിദ്യാനികേതനിലെ ആയിരകണക്കിനു കുട്ടികള്‍ക്ക് പ്രിയങ്കരനായ ഗുരുനാഥന്‍,  ഉത്തര കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിനു ക്ഷേത്രങ്ങളിലെ ഉജ്ജ്വല പ്രഭാഷകന്‍, മികച്ച ഹൈന്ദവ സംഘാടകന്‍, ചിലപ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സെക്രട്ടറി, ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ സര്‍വ്വോപരി രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷ പ്രമുഖ്. മൂന്ന് പതിറ്റാണ്ട് തികയാത്ത ഹ്രസ്വമായ ജീവിതം കൊണ്ട് സ്പര്‍ശിച്ച സമസ്ത മേഖലകളിലും മായാത്ത മുദ്ര പതിപ്പിച്ച പുന്നാടിന്റെ സ്വന്തം അശ്വനിയേട്ടന്‍…

കാലപ്രവാഹത്തില്‍ വളരെ വിരളമായി മാത്രമേ അമൂല്യമായ രത്‌നങ്ങള്‍ നമുക്ക് ലഭിക്കാറുള്ളൂ. അങ്ങനെയുള്ള മഹദ് വ്യക്തികളാകട്ടെ വ്യക്തിപരമായ സുഖ ദുഃഖങ്ങളെ കുറിച്ച് ചിന്തിക്കാതെ ലോകനന്മയ്ക്കായി അക്ഷീണം പ്രയത്‌നിച്ച് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ കടന്നു പോകുന്നു. നിഷ്‌ക്രിയ സമൂഹത്തോട് കര്‍മ്മനിരതമായ പൊതു ജീവിതം കൊണ്ട് ‘ക്‌ളൈബ്യം മാസ്മഗമ’ എന്ന് ഉദ്‌ഘോഷിച്ച അശ്വനിയേട്ടന്‍ മതwതീവ്രവാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് യാത്രയായി. പുരാണങ്ങളുടെ ചരിത്രത്തിലെ മഹദ് വ്യക്തികളുടെ ഒരു കണ്ണി നമ്മോടൊപ്പം ജീവിച്ച് ജീവിതമാകുന്ന സന്ദേശം സമൂഹത്തി

നു നല്‍കി ‘ലോക ഹിതം മമ കരണീയം’ എന്ന വരികളെ അര്‍ത്ഥവത്താക്കി ‘മാനവസേവ മാധവസേവ ‘ എന്ന് ഉദ്‌ഘോഷിച്ച് അതിശയിപ്പിക്കുന്ന വേഗത്തില്‍ നമ്മെ കടന്നു പോയി ..
ദീപ്തമായ ആസ്മരണകള്‍ ഹൃദയ തടങ്ങളിലുണരുമ്പോള്‍ അശ്വനിയേട്ടന്‍ മനസ്സില്‍ ഉദ്ധരിക്കാറുള്ള ഋഷി വചനം ഓരോ മനസ്സിലും തെളിയട്ടെ…

‘ മുഹൂര്‍ത്തം ജ്വലിതം ശ്രേയ
നഃ ച ധൂമായിതം ചിരം’
( ഏറെ പുകഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം ഒരു നിമിഷമെങ്കിലും ജ്വലിച്ചുയരുന്നതാണ്)

 

http://organiser.org/archives/historic/dynamic/modulesec00.html?name=Content&pa=showpage&pid=70&page=37

 

കതിരൂര്‍ മനോജ്‌ വധം: സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

RSS Akhil Bharatiya Pratinidhi Sabha will begin  at Reshimbagh of Nagpur in Maharashtra on March 13

Related posts