3:13 pm - Sunday December 16, 2068

വിസ്മയമായി യോഗീ ഉത്‌സവ്

അങ്കമാലി: ബാലഭാരതത്തില്‍ വിസ്മയം തീര്‍ത്ത് യോഗീ ഉത്‌സവ്. ഭഗവദ്ഗീതയുടെ വരികള്‍ക്കും യോഗയുടെ ചലനങ്ങള്‍ക്കുമൊപ്പം അയ്യായിരത്തിലേറെ കുട്ടികളുടെ മനസും ശരീരവും ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ ഇതുവരെ കാണാത്ത ദൃശ്യാവിഷ്‌കരത്തിന് ബാലഭാരതം വേദിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സംഭാഗുകളില്‍നിന്ന് മൂന്ന് വിഭാഗങ്ങളായി അണിനിരന്നാണ് പ്രദര്‍ശനം നടത്തിയത്

5

ത്രിവര്‍ണപതാകയെ അനുസ്മരിപ്പിച്ച് മൂന്ന് നിറങ്ങളിലുള്ള തൊപ്പികള്‍ അണിഞ്ഞാണ് കുട്ടികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. 25 മിനിറ്റ് നീണ്ടുനിന്ന യോഗീ ഉത്‌സവില്‍ നാല് യോഗാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചുവടുകള്‍ പിഴക്കാതെ കൃത്യതയോടെ യോഗീ ഉത്‌സവം ആവിഷ്‌കരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്കും അത്ഭുതത്തിന്റെ നിമിഷങ്ങളായിരുന്നു.

News Feed
Filed in

Balabharatham-Yogi Utsav’ Inaugurated

Time to cure the ‘Intellectual Cancer : J Nandakumar

Related posts