6:55 pm - Monday October 23, 2017

വിദ്യാലയങ്ങളിലെ ഗീതാപഠനം ഭരണഘടനാ വിരുദ്ധമല്ല – പി. പരമേശ്വരന്‍

ഭഗവദ്ഗീതയും മഹാഭാരതവും പ്രാഥമികതലം മുതല്‍ കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി ജഡ്ജി ദവെയുടെ അഭിപ്രായത്തെ സി.പി.എം. പോളിറ്റ് ബ്യൂറോ ശക്തമായി എതിര്‍ത്തിരിക്കുന്നു. മാത്രമല്ല മറ്റൊരു റിട്ടയേര്‍ഡ് ജഡ്ജിയായ ഡോ. കഡ്ജുവും ഇവയൊന്നും കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ന്യായാധിപന്മാര്‍ തമ്മില്‍ വിധിന്യായത്തില്‍പ്പോലും  അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തുന്ന പതിവുള്ള സ്ഥിതിക്ക് അത് ചോദ്യം ചെയ്യേണ്ടതില്ല.
പ്രാഥമികതലത്തില്‍ അക്ഷരാഭ്യാസംപോലും  കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്. കുട്ടികള്‍ സ്വമേധയാ സ്വീകരിക്കുന്നതല്ല. ഒരളവുവരെ നിര്‍ബന്ധം കൂടിയേ കഴിയൂ.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. ഭാരതത്തില്‍ ഇത്രയധികം വ്യാഖ്യാനിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. അതിന്റെ സ്വാധീനം ദേശകാലമതാതീതമാണ്. മഹാത്മാഗാന്ധിതന്നെ ആലങ്കാരികമായിട്ടാണെങ്കിലും ഗീത തന്റെ അമ്മയാണ്, തന്റെ എല്ലാ സംശയങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും താന്‍ ഗീതയില്‍ സമാധാനം കണ്ടെത്തുന്നു എന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍  നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള ഗ്രന്ഥമാണ് ഭഗവദ്ഗീത.
സാര്‍വത്രികമായ സാന്മാര്‍ഗ്ഗിക അധഃപതനം വ്യാപിച്ചിരിക്കുന്ന ഈ കാലയളവില്‍ അതിനു മറ്റൊരു പരിഹാരമാര്‍ഗ്ഗവും നിര്‍ദ്ദേശിക്കാന്‍ എളുപ്പമല്ല. ഗീത പഠിപ്പിക്കുന്നത് ഏറ്റവും ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങളാണ്. അവ ജീവിതത്തില്‍ പകര്‍ത്തുവാന്‍  കരുത്തുനല്‍കുന്നതാണ് ഗീതോപദേശം.
ഭാരതത്തിന്റെ ദേശീയഗ്രന്ഥമായി ഭഗവദ്ഗീത പ്രഖ്യാപിക്കപ്പെടേണ്ടതാണ്. അതിനെ ഭരണഘടനാവിരുദ്ധമെന്ന് ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഭരണഘടനാനിര്‍മ്മാണസമിതിയിലെ എല്ലാ അംഗങ്ങളും മതഭേദമന്യേ കൈയ്യൊപ്പുവച്ചിട്ടുള്ള നമ്മുടെ ഭരണഘടനയുടെ  ആദ്യത്തെ പതിപ്പില്‍ കുരുക്ഷേത്രത്തില്‍  ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ രേഖാചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭരണഘടനയും അംഗീകരിച്ചിട്ടുള്ള ഗീത പഠിപ്പിക്കുന്നത്  എങ്ങനെ അടിച്ചേല്‍പ്പിക്കലാവുമെന്നും പി. പരമേശ്വരന്‍ ചോദിച്ചു

News Feed
Filed in

നിയമം നിര്‍മ്മിച്ചാല്‍ പോരാ നടപ്പാക്കണം: കെ.പി ശശികല ടീച്ചര്‍

വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ലഹരി-വിമുക്ത കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

Related posts