3:21 pm - Wednesday March 20, 8193

ഭാരതത്തിനാവശ്യം അരവിന്ദദര്‍ശനം ഉള്‍ക്കൊണ്ട യുവസമൂഹത്തെ : ജെ. നന്ദകുമാര്‍

തിരുവനന്തപുരം : 1947-ല്‍ ഭാരതം സ്വതന്ത്രയായതു മുതല്‍ നമ്മുടെ ഭരണനേതൃത്വം പിന്തുടര്‍ന്ന ശൈലിയാണു ഭാരതത്തിന്റെ അപചയത്തിനു കാരണമായതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. വിവേകാനന്ദ പഠനവേദി സംഘടിപ്പിച്ച ‘ഭാരതദര്‍ശന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947-ല്‍ ഭാരതം സ്വാതന്ത്രയായപ്പോള്‍ 2 പ്രസംഗങ്ങളാണ് നാം ശ്രവിച്ചത്. ആദ്യത്തേത് നമ്മുടെ രാഷ്ട്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗവും രണ്ടാമത്തേത് ആഗസ്ത് 15 എന്ന ദിനം കേവലം ഭാരതത്തെ സംബന്ധിച്ചല്ല മറിച്ച് മുഴുവന്‍ ലോകത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്ന മഹര്‍ഷി അരവിന്ദഘോഷിന്റെ ഹ്രസ്വവും സുന്ദരവും കാര്യമാത്രപ്രസക്തവുമായ പ്രസംഗവും. ഭാരതം ഒരു രാഷ്ട്രമായിരുന്നില്ലെന്ന നെഹ്‌റുവിന്റെ പ്രഭാഷണത്തിലൂടെയാണ് നമ്മുടെ പ്രയാണം ആരംഭിച്ചത്. എന്നാല്‍ ഇതുവരെ പറയാത്ത കഴിവുകളോടും സാധ്യതകളോടും കൂടി ഭാരതം ലോകരാഷ്ട്രങ്ങളുടെ ഇടയിലേക്ക് രംഗപ്രവേശം ചെയ്യുകയാണെന്നാണ് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞത്. ഭാരതം വീണ്ടും ലോകജേതാവാകുന്നുവെന്ന് പറയുവാന്‍ അദ്ദേഹം കാട്ടിയ തന്റേടത്തിന്റെ കോടിയിലൊരംശം നമ്മുടെ ഭരണാധികാരികള്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഭാരതത്തിന്റെ ഭാവി മറ്റൊന്നായേന്നെ. ഭാരതം സ്വാതന്ത്ര്യം നേടിയെങ്കിലും ഐക്യം കൈവരിച്ചിട്ടില്ല, ഭാരതം മരിച്ചിട്ടില്ലെന്നും അവളുടെ അവസാന വാക്ക് ലോകം ശ്രവിക്കാന്‍ പോകുന്നതേയുള്ളുവെന്നും മഹര്‍ഷി അരവിന്ദന്‍ പറയുമ്പോള്‍ അദ്ദേഹം എത്രമാത്രം ദീര്‍ഘദര്‍ശിയാണെന്ന് നമുക്ക് മനസ്സിലാക്കാം. 1947-ല്‍ ഭാരതത്തിനു സംഭവിച്ച വിഭജനം പോയേത്തീരൂ അല്ലാത്തപക്ഷം ഭാരതത്തിനു അതിന്റെ കടമ നിര്‍വ്വഹിക്കുവാന്‍ സാധിക്കില്ലെന്നും മഹര്‍ഷി അരവിന്ദന്‍ നമ്മെ ഓര്‍മ്മിപ്പിച്ചു. 15 മാസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാര്‍ക്ക് രാഷ്ട്രങ്ങളുടെ തലവന്മാര്‍ വണഞ്ഞു. മഹര്‍ഷി അരവിന്ദന്‍ സൂചിപ്പിച്ചതു പോലെ അഖണ്ഡഭാരതമെന്ന സങ്കല്‍പ്പത്തിന്റെ രൂപമാണ് ആ ദിവസം നാം കണ്ടത്.

നമ്മുടെ നാട്ടിലെ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ഓടി നടന്ന് ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. പശുവെന്നത് കേവലം ഒരു ആരാധനാമൃഗമല്ല മറിച്ച് ഭാരതത്തിന്റെ കാര്‍ഷികവ്യവസ്ഥയെ, സമ്പദ്ഘടനയെ താങ്ങി നിര്‍ത്തു നട്ടെല്ലാണ് എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. എന്താണ് പഠിക്കേണ്ടത് എന്ന് ഉപഭോക്താക്കളായ വിദ്യാര്‍ത്ഥി സമൂഹം ചിന്തിക്കുന്നില്ല. കെട്ടിച്ചമക്കപ്പെട്ട ആര്യ-ദ്രാവിഡ സിദ്ധാന്തമാണ് പാഠ്യവിഷയമായി അവര്‍ക്ക് ലഭിക്കുന്നത്. പാശ്ചാത്യ വിദ്യാഭ്യാസശൈലി അന്ധമായി പിന്തുടരുന്നവര്‍ സ്വന്തം സംസ്‌ക്കാരത്തെയും പൈതൃകത്തെയും പൂര്‍വ്വികരെയും തള്ളിപ്പറയുമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. വിദേശികള്‍ നമ്മെ പുരോഗതിയിലേക്ക് നയിച്ചുവെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ കൂട്ടത്തിലുണ്ട്. റെയില്‍പ്പാതകളും പോസ്റ്റല്‍ സേവനവും ഇംഗ്ലീഷ് ഭാഷയും ശാസ്ത്രസാങ്കേതിക പരിജ്ഞാനവും നല്‍കിയതിനു ഭാരതം ബ്രിട്ടീഷുകാരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് മന്‍മോഹന്‍ സിംഗ് ലണ്ടനില്‍ ഡോക്ടറേറ്റ് സ്വീകരിക്കുതിനിടെ പറഞ്ഞത്. എന്നാല്‍ മനുഷ്യനും മനുഷ്യനും ഒന്നാണെും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ലയം എന്താണെന്നു ലോകത്തിനു പഠിപ്പിച്ചുകൊടുത്തത് ഭാരതമാണെന്നുമാണ് നരേന്ദ്രമോദി 2014- സെപ്റ്റംബര്‍ മാസം 27-ാം തീയതി പ്രസംഗിച്ചത്. ലോകചരിത്രത്തിലാദ്യമായി ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയോട് കൂടി അംഗീകരിക്കപ്പെട്ടത് ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗദിനമായി ആചരിക്കണമെന്നുള്ള ഭാരതത്തിന്റെ പ്രമേയമാണ്. എന്നാല്‍ ചില സംഘടനകളും വികലമായ കാഴ്ച്ചപ്പാട് വെച്ച് പുലര്‍ത്തുന്നവരും ഇപ്പോഴും ഭാരതത്തിന്റെ ശാസ്ത്ര ശാഖകളെയും ഭാരതീയതയിലൂന്നിയ വിദ്യാഭ്യാസരീതിയെയും തള്ളിപ്പറയുന്നു. പാശ്ചാത്യസംസ്‌കൃതിയുടെ തെറ്റായ സ്വാധീനത്തില്‍പ്പെുഴലുന്ന യുവതലമുറയാണ് ഭാരതത്തിലേതെന്നാണ് ധര്‍മ്മാധികാരിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസവിചക്ഷകന്മാരുടെ സമിതി വിലയിരുത്തിയത്. ഇന്നത്തെ വിദ്യാഭ്യാസം അഭാരതീയമാണെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു. സ്വദേശീ ജീവിതശൈലിയും സ്വദേശീ സാങ്കേതികവൈദഗ്ദ്ധ്യവും സ്വദേശീ ഉല്‍പ്പാദനവും സ്വദേശീ ആര്‍ത്ഥികവ്യവസ്ഥയും നടപ്പിലാകണമൊണ് ഗാന്ധിജിയും സവര്‍ക്കറുമൊക്കെ ആഗ്രഹിച്ചത്. സര്‍വ്വരുടെയും നന്മമാത്രമാണെന്റെ ലക്ഷ്യം എന്നു പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിച്ച വിദ്യാഭ്യാസമാണ് ഭാരതത്തില്‍ നിലവിലുണ്ടായിരുന്നത്. ലോകത്തിന്റെ 23% സമ്പത്തിനവകാശികളായിരുന്ന ഭാരതം 1947-ല്‍ പാപ്പരായിത്തീര്‍ന്നിരുന്നു. തുണി കയറ്റുമതിച്ചെയ്തിരുന്ന ഭാരതം 1947-നു ശേഷം തുണി ഇറക്കുമതി ചെയ്യേണ്ട ഗതികേടിലെത്തിച്ചേര്‍ന്നു. അങ്ങനെ സര്‍വ്വരംഗത്തും ഭാരതത്തിനു നഷ്ടം മാത്രമാണ് സംഭവിച്ചത്. സഖ്യകക്ഷികള്‍ ലോകമഹായുദ്ധത്തില്‍ നേടിയ വിജയം ലക്ഷാവധി ഭാരതസൈനികരുടെ ജീവത്യാഗത്തിന്റെയും ധീരതയുടെയും രണനിപുണതയുടെയും ഫലമായിരുന്നു.

ഭാരതം വൈഭവത്തിന്റെ പാതയിലാണെന്നാണ് ഭാരതത്തിന്റെ സാമ്പത്തിക പുരോഗതി വിലയിരുത്തുവാന്‍ നിയോഗിക്കപ്പെട്ട വിദേശ സമിതികളൊക്കെയും കണ്ടെത്തിയത്. ചരിത്രം എഴുതപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കേവലം ഒരു നൂറ്റാണ്ട് കാലം മാത്രമേ ഭാരതം ചൈനക്കു പിന്നില്‍ രണ്ടാമതായിട്ടുള്ളുവെന്നു കാണാം. അടിമത്വമനുഭവിക്കുന്ന ഒരു രാഷ്ട്രത്തിലെ നോബേല്‍ ജേതാവിനെ ശ്രവിക്കാന്‍ ജപ്പാനിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. സ്വത്വത്തിന്റെ പ്രായോഗികതയാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡം. സ്വര്‍ണ്ണം പണയംവെച്ച് കടമെടുത്തുകൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും ഭാരതം ഇന്ന് പുരോഗതിയിലേക്ക് കുതിക്കുകയാണ്. ബുദ്ധന്‍ ചിരിച്ചപ്പോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. സമസ്ത ചാര ഉപഗ്രഹങ്ങളുടെയും കണ്ണുവെട്ടിച്ച് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ശാസ്ത്രജ്ഞന്മാര്‍ പൊഖ്‌റാനില്‍ വിജയകരമായി അണുവിസ്‌ഫോടനം നടത്തി. കടുത്ത ഉപരോധങ്ങളെയൊക്കെയും ഭാരതം അതിജീവിച്ചു. ഉപരോധം കൊണ്ടു ഭാരതത്തിനെ തളര്‍ത്താനാകില്ലെന്നും മറിച്ച് ഉപരോധം വിദേശകമ്പനികളെയാണ് തളര്‍ത്തുന്നതെന്നുമുള്ള വിലയിരുത്തല്‍ ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിച്ചു. പ്രവാസി ഭാരതീയരാണ് ആ സാമ്പത്തിക ഉപരോധത്തെ അതിജീവിക്കാന്‍ നമ്മെ സഹായിച്ചത്. നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ പ്രതിഭ നമ്മെ ചന്ദ്രനിലേക്ക് എത്തിച്ചു. പ്രതിഭാശാലികളായ യുവതയ്ക്ക് ഭാരതത്തിന്റെ ഭാവിയെ മാറ്റിമറിക്കാന്‍ സാധിക്കും. അതിനു നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും നാടിനുവേണ്ടി സ്വയംസമര്‍പ്പിക്കുവാനുള്ള സന്നദ്ധതയും അനിവാര്യമാണ്.  ഭാരതത്തിന്റെ ആധ്യാത്മികത അടിസ്ഥാനമാക്കിയാല്‍ മാത്രമേ ലോകത്തിനു നിലനില്‍പ്പുള്ളുവെന്ന വിവേകാനന്ദവാണി സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Click Here to listen the Audio

 

crowd

 

News Feed
Filed in

നാടിനാഘോഷമായി ഭാരതദര്‍ശന്‍

To adopt novel ideas and finding ways and means to put them into practice was Krishnappaji’s specialty:J Nandakumar

Related posts