3:11 pm - Sunday November 24, 9185

പ്രൊഫസര്‍ ബി ഹൃദയകുമാരിയുടെ വിയോഗം സാസ്‌കാരികകേരളത്തിന് തീരാനഷ്ടം: ആര്‍. സഞ്ജയന്‍, ഭാരതീയവിചാരകേന്ദ്രം

തിരുവനന്തപുരം: നവംബര്‍ 8: എഴുത്തുകാരി, അദ്ധ്യാപിക, വിദ്യാഭ്യാസവിചക്ഷണ എന്നീ നിലകളിലെല്ലാം എല്ലാവരുടെയും ആദരവ് നേടിയെടുത്ത വ്യക്തിയാണ് പ്രൊഫ. ബി. ഹൃദയകുമാരി. ആ മഹതിയുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. ഹൃദയകുമാരിയുടെ എഴുത്തിലും പ്രസംഗത്തിലുമെല്ലാം മൗലിക ചിന്തയും അഭിജാതമായ ഒരാര്‍ജ്ജവവും പ്രകടമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ അഭിപ്രായങ്ങളെ എല്ലാവരും കണക്കിലെടുത്തിരുന്നു എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ച ശേഷവും നിരന്തരം വായനയിലും പഠനത്തിലും എഴുത്തിലും ഏര്‍പ്പെട്ടുകൊണ്ട് ഹൃദയകുമാരി തന്റെ ധൈഷണികജീവിതത്തെ ഏറെ ധന്യമാക്കി. ആറന്മുളയുമായി ബന്ധപ്പെട്ട പരിസ്ഥിതി സമരത്തില്‍ സഹോദരി സുഗതകുമാരിയുടെ നിലപാടിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കുകവഴി ജാഗ്രത്തായ തന്റെ സാംസ്‌കാരിക ആഭിമുഖ്യത്തേയും അവര്‍ വെളിപ്പെടുത്തി. ഹൃദയകുമാരിയുടെ വേര്‍പാടില്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതിക്കുവേണ്ടി
ആര്‍. സഞ്ജയന്‍

News Feed
Filed in

Ban on RSS route march by Tamilnadu Government; RSS wins the legal battle against the ban

RSS karyakarthas arrested in Tamil Nadu,even after High Court granted permission to take out RSS route march in sangh uniform in seven places.

Related posts