9:57 pm - Wednesday March 21, 2018

കരുത്ത് തെളിയിച്ച് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം

DSC_6038
DSC_5980സംഘടിതരായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടാനും ലക്ഷ്യമിട്ട് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഒക്‌ടോബര്‍ 25, 26 തീയതികളിലായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം
മത്സ്യബന്ധന മേഖലയിലെ അനിഷേധ്യശക്തിയായി ആ പ്രസ്ഥാനം മാറിയെന്നതിന്റെ തെളിവായി. പ്രകടനത്തിലെ വമ്പിച്ച ജനപങ്കാളിത്തം സംഘാംഗങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ആവേശവും പകരുന്നതായി. ഒക്ടോബര്‍ 25-നു വൈകുന്നേരം ജനസഹസ്രങ്ങളെ അണിനിരത്തിയ പ്രകടനത്തോടെ സമ്മേളനത്തിനു തുടക്കം കുറിച്ചു. ഉദ്ഘാടകനായെത്തേണ്ടിയിരുന്ന കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അസാനിധ്യത്തില്‍ തെലങ്കാന പ്രഭാരിയും ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറിയുമായ പി.കെ കൃഷ്ണദാസ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി മുഖ്യഭാഷണം നടത്തി.

DSC_6041

പാരമ്പര്യത്തെ മുറുകെപ്പിടിച്ച് തീരദേശവാസികളെ ഒറ്റച്ചരടില്‍ കൈപിടിച്ച് നടത്തുന്ന ക്ഷേത്ര സ്ഥാനികരെ തീരദേശ സമ്മേളന വേദിയില്‍ ഉദ്ഘാടകനായ പി.കെ.കൃഷ്ണദാസ് ആദരിച്ചു. കീഴൂര്‍ കടപ്പുറത്തെ പാണന്‍ കാരണവര്‍, കോട്ടിക്കുളം കടപ്പുറത്തെ വളപ്പില്‍ ചന്ദ്രന്‍ കാരണവര്‍, ബേക്കലം കടപ്പുറത്തെ കണ്ണന്‍ കാരണവര്‍, കാസര്‍കോട് ശ്രീകുറുംബ ഭഗവതിക്ഷേത്രം കാരണവര്‍ ദണ്‌ഡോതി ആയിത്താര്‍ എന്നിവരെയാണ് ആദരിച്ചത്.

ACHANMAR

ഒക്ടോബര്‍ 26, ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിനിധി സഭയുടെ ഉദ്ഘാടനം ബഹു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ നിര്‍വഹിച്ചു.

or2

SS

സീമാ ജനക്ഷേമ സമിതി ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍,
രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത പ്രചാരക് പി. ആര്‍ ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് സംഘടനാ തെരെഞ്ഞെടുപ്പ് നടന്നു. ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ സ്വദേശി അഡ്വ. വി പത്മനാഭനെ പുതിയ അദ്ധ്യക്ഷനായി തെരെഞ്ഞെടുത്തു.കെ. പ്രദീപ്കുമാര്‍, കെ.ജി രാധാകൃഷ്ണന്‍, എന്‍.പി രാധാകൃഷ്ണന്‍, ഡി. ഭുവനേശന്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്മാരാണ്.
കെ. രജനീഷ് ബാബുവിനെ ജനറല്‍ സെക്രട്ടറിയായും പി.പി ഉദയഘോഷ്, സുനില്‍ മാഹി, പി.പി സദാനന്ദന്‍, ഭഗിനി സുനില്‍ എന്നിവരെ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. വി. ജയന്തന്‍, കെ രാധാമാധവന്‍, കവിത എന്നിവര്‍ സംസ്ഥാന സമിതിയംഗങ്ങളായിരിക്കും. സംസ്ഥാന ട്രഷററായി ഒ. എന്‍ ഉണ്ണികൃഷ്ണനും സംഘടനാസെക്രട്ടറിയായി കെ.പുരുഷോത്തമനും തുടരും.

സമ്മേളനത്തില്‍ 5 പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ‘മത്സ്യതൊഴിലാളികളെ ഒഴിവാക്കികൊണ്ട് തീരദേശ നിയന്ത്രണ നിയമം നടപ്പാക്കണം’ എന്ന് കെ. രജനീഷ് ബാബുവും ‘ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ സംരക്ഷണം ഉറപ്പാക്കണം’ എന്ന് അഡ്വ. വി. പത്മനാഭനും ‘മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം’ എന്ന് കെ പ്രദീപ്കുമാറും ‘കാസര്‍ഗോഡിന്റെ തീരദേശമേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണം’ എന്ന് എന്‍.പി രാധാകൃഷ്ണനും ‘കൊല്ലം ജില്ലയിലെ നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ സംഘടിത മതശക്തികളുടെ ആധിപത്യം അവസാനിപ്പിക്കണം’ എന്ന് പി. പി. ഉദയഘോഷും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എ. ഗോപാലകൃഷ്ണന്‍ സമാപന സന്ദേശം നല്‍കി.

DSC_1388

Filed in

തീരദേശ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും നടപടി സ്വീകരിക്കണം: ഒ.രാജഗോപാല്‍

തീരദേശ മേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസേനയെ നിയോഗിക്കണം: വത്സന്‍ തില്ലങ്കേരി

Related posts