3:21 pm - Sunday March 20, 9442

ബിഎംഎസ് പ്രവര്‍ത്തകനെ സിപിഎം സംഘം വീടുകയറി വെട്ടിക്കൊന്നു

പയ്യന്നൂര്‍: ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ആളെ പയ്യന്നൂരില്‍ സിപിഎം അക്രമിസംഘം അര്‍ദ്ധരാത്രി വീടുകയറി വെട്ടിക്കൊലപ്പെടുത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പരേതനായ ഇ.എ.കുഞ്ഞിരാമപ്പൊതുവാള്‍-കുഞ്ഞങ്ങ അമ്മ ദമ്പതികളുടെ മകന്‍ സി.കെ.രാമചന്ദ്രനെയാണ്(46) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മാരകായുധങ്ങളുമായി എത്തിയ സിപിഎം സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാമചന്ദ്രന്റെ വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ച രാമചന്ദ്രന്റെ ഭാര്യ രജനിയെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രാമചന്ദ്രന്റെ ഓട്ടോറിക്ഷയും തകര്‍ത്തു. വെട്ടേറ്റ് അവശനിലയിലായി രാമചന്ദ്രനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നുവര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനോദിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ഇന്നലെ കൊല്ലപ്പെട്ട രാമചന്ദ്രന്‍. പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് മേഖലാ പ്രസിഡണ്ടുമായ രാമചന്ദ്രനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംഘം നേരത്തെ ഭീഷണിയിയുര്‍ത്തുകയും വീട്ടുവരാന്തയില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം രാമചന്ദ്രന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തിട്ട് തീവെച്ചു നശിപ്പിച്ച സംഭവവും ഉണ്ടായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ്, അന്നൂര്‍ വില്ലേജ് ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലെത്തിച്ചു. സ്വയംസേവകരുടെ അന്ത്യ പ്രാര്‍ത്ഥനക്കും കുടുംബാംഗങ്ങളുടെ അശ്രുപൂജക്കും ശേഷം ഭൗതികശരീരം മൂരിക്കൊവ്വലിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, മുന്‍ അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖ് പി.പി.സുരേഷ് ബാബു, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശിധരന്‍, സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.രഞ്ജിത്ത്, പി.കെ.വേലായുധന്‍, കെ.രാധാകൃഷ്ണന്‍, എ.ദാമോദരന്‍, വിനോദന്‍ മാസ്റ്റര്‍, സി.വി.തമ്പാന്‍, പി.കൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ ആദരഞ്ജലി അര്‍പ്പിച്ചു. ഡിജിപി ലോകനാഥ് ബെഹ്‌റ സംഭവസ്ഥലം സന്ദര്‍ശിച്ചു.

എട്ടാം തരം വിദ്യാര്‍ത്ഥികളായ ദേവാംഗന, ദേവദര്‍ശന്‍ എന്നിവര്‍ രാമചന്ദ്രന്റെ മക്കളാണ്. സഹോദരങ്ങള്‍: ശാന്ത, കുഞ്ഞിപ്പാര്‍വ്വതി, രാമകൃഷ്ണന്‍, പരേതയായ പത്മിനി.

News Feed
Filed in

BMS Functionary Sri CK Ramachandran hacked to death in Kannur

സി.കെ രാമചന്ദ്രന് പയ്യന്നൂരിന്റെ മണ്ണ് കണ്ണീരോടെ വിട പറഞ്ഞു

Related posts