3:19 pm - Saturday February 23, 4661

ലോകനന്മയ്ക്ക് ഭാരതത്തിനെ ഉയര്‍ത്തേണ്ടത് അനിവാര്യം : എം രാധാകൃഷ്ണന്‍

കാഞ്ഞങ്ങാട്:ലോകനന്മയ്ക്ക് ഭാരതത്തെ ഉയര്‍ത്തേത് അനിവാര്യമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ 20 ദിനങ്ങളായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കറി സ്‌കൂളില്‍ നടന്നുവരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കോഴിക്കോട് സംഭാഗിന്റെ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപനപരിപാടിയില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം പ്രവര്‍ത്തകര്‍ക്ക് ചിട്ടയായ പരിശീലനം നല്‍കുന്ന പ്രസ്ഥാനമാണ് സംഘം. ഓരോ ഗ്രാമങ്ങളിലും നിത്യവും നടക്കുന്ന ശാഖാകാര്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായുള്ള പരിശീലനമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. പതിനായിരക്കണക്കിനു സ്വയംസേവകര്‍ ഓരോ വര്‍ഷവും സമാജത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയാണ്‌. സമാജത്തിനുള്ളില്‍, സമാജത്തിനു വേണ്ടി ചിന്തിക്കുകയും, സമാജത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘത്തെ സംബന്ധിച്ചിടത്തോളം ഇത്തരം പരിശീലനങ്ങള്‍ അനിവാര്യമാണ്. ദൂഷിതമായിരിക്കുന്ന സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സ്വന്തം ദൗത്യത്തില്‍ പഥ ഭ്രംശം സംഭവിക്കാതെ കര്‍ത്തവ്യനിര്‍വഹണം നടത്താന്‍ നിരന്തരമായ സാധനയുടെ ആവശ്യമുണ്ട്. ഈസാധനയാണ് ശാഖാപദ്ധതിയിലൂടെ നടക്കുന്നത്.

kanja-2

 

പൊതുരംഗം അത്യധികം മലീമസമായിരിക്കുന്നു. വിദ്യാസമ്പന്നരും മാതൃക സൃഷ്ടിക്കേണ്ടവരുമായ നിയമപാലകര്‍ പോലും നിയമം ലംഘിക്കുന്നു. ആരോപണ വിധേയരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധികാര സ്ഥാനങ്ങളില്‍ നിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകുന്നില്ല. വ്യാജ ആരോപണം നേരിട്ട സമയത്ത് എല്ലാ ചുമതലകളും രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ എല്‍.കെ അദ്വാനി എന്ന പൊതുപ്രവര്‍ത്തകന്‍ തയ്യാറായതും ജനസംഘത്തില്‍ സമുന്നതമായസ്ഥാനം വഹിച്ചിരുന്ന നാനാജി ദേശ്മുഖ് 60-വയസിനു ശേഷം രാജനൈതികരംഗം വിട്ട് സേവന മേഖലയിലേക്ക് തിരിഞ്ഞതുമെല്ലാം മികച്ച മാതൃകകളാണ്. സംഘകാര്യപദ്ധതിയിലൂടെ ഒട്ടേറേ മാതൃകകളെ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചു.

നദികളെയും മരങ്ങളെയും നാം ആരാധിക്കുന്നു. അതിനെ സംരക്ഷിക്കേണ്ടതുണ്ട്‌. നദീതടത്തില്‍ വിമാനത്താവളം കൊണ്ടുവന്നാല്‍ നദി നശിക്കും. ശബരിമലയ്ക്ക്‌ വേണ്ടിയാണ്‌ ആറന്മുള വിമാനത്താവളമെന്നാണ്‌ കമ്പനി പറയുന്നത്‌. എന്നാല്‍ പമ്പാ നദിയെ ഇല്ലാതാക്കിയാല്‍ ശബരിമല നിലനില്‍ക്കുമോ എന്നും അദ്ദേഹം ചോദിച്ചു. അതിനാല്‍ തന്നെ നദിയെ നിലനിര്‍ത്തണം,

സംഘം ഒരു മതവിശ്വാസത്തിനും എതിരല്ല. എന്നാല്‍ വൈദേശീക ശക്തികളുടെ പിന്തുണയോടെ മതസ്വാതന്ത്ര്യത്തിന്റെ മറവില്‍ നിര്‍ബാധം മതപരിവര്‍ത്തനം നടത്തുകയും ഹിന്ദുസമാജത്തിനുമേല്‍ ഭീഷണിയായി തീരുകയും ചെയ്തപ്പോള്‍ ഘര്‍വാപ്‌സിയിലൂടെ അതിനു മറുപടി നല്‍കേ ണ്ടി വന്നു.
മതപരിവര്‍ത്തനത്തെ ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും സ്വാമിവിവേകാനന്ദനുമൊക്കെ എതിര്‍ത്തിട്ടുണ്ട്. മതപരിവര്‍ത്തനമാകാമെന്നു പറയുന്നവര്‍ പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുകയാണ്. മതത്തിന്റെ പേരിലാണ് ഭാരതം വിഭജിക്കപ്പെട്ടതിനാല്‍ തന്നെ സംഘടിത മതപരിവര്‍ത്തന ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. ഈ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുവെല്ലുവിളിയാകുന്ന എന്തിനെയും നേരിടാന്‍ സംഘം സജ്ജമാണെന്നും എം. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

News Feed
Filed in

കോഴിക്കോട് സംഭാഗിന്റെ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപിച്ചു.

ദ്വിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപിച്ചു

Related posts