3:08 pm - Wednesday October 18, 0919

കെ. മനോജ്‌ വധക്കേസ്‌ സി.ബി.ഐക്ക്‌

തിരുവനന്തപുരം : ആര്‍.എസ്‌.എസ്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ പ്രമുഖ്‌ കതിരൂര്‍ മനോജിന്റെ വധക്കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ കേരള സര്‍ക്കാര്‍ അംഗീകരിച്ചതായി ആഭ്യന്തര  മന്ത്രി രമേശ്‌ ചെന്നിത്തല.  കൊലയാളികള്‍ക്ക്‌ കേരളത്തിനു പുറത്തുനിന്നും വിദേശത്തു നിന്നും വരെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടാകാം. ഈ കൊലപാതകം സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ തന്നെ ബാധിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതു വരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരും. കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ പൊലീസ് തിരയുന്ന പ്രധാനപ്രതി കിഴക്കേ കതിരൂര്‍ വിക്രമനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ബോംബ് എറിഞ്ഞ് ഭീതി ജനിപ്പിച്ച് അക്രമവും കൊലയും നടത്തുന്നതു ഭീകരപ്രവര്‍ത്തനമാണെന്ന യുഎപിഎ നിയമത്തിലെ 15(1) വകുപ്പാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. എന്‍.ഐ.എ ആക്ടിലെ പതിനഞ്ചാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണം കേന്ദ്രഏജന്‍സിക്ക് കൈമാറുന്നത്. ഈ വകുപ്പ് അനുസരിച്ച് കേസ് ചാര്‍ജ് ചെയ്താല്‍ പതിനഞ്ച് ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നാണ് ചട്ടം. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്- മന്ത്രി അറിയിച്ചു.

കെ. മനോജ്‌ വധം സി.ബി.ഐക്ക്‌ വിടണമെന്ന് ആര്‍.എസ്‌.എസ്‌.എസ്‌-ബി.ജെ.പി നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടതും സി.പി.എമ്മിനെ ഭയന്ന് ക്രൈംബ്രാഞ്ചിലെ ചില ഡി.വൈ.എസ്‌.പിമാര്‍ അന്വേഷണ ചുമതലയില്‍ നിന്നും തങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ടതും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക്‌ കൈമാറാന്‍ കേരള സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു.

Filed in

ആറന്മുള പൈതൃക സംരക്ഷണത്തിന് സത്വരനടപടി : ശ്രീപദ് നായിക്ക്

Let us extend helping hand to our brethren in Jammu & Kashmir

Related posts