3:13 pm - Wednesday December 16, 2308

സ്വാമി ചിന്മായനന്ദ ജന്മശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ ഇന്നു തുടക്കമാവും…

കൊച്ചി : കര്‍മ്മയോഗി ചിന്മയാനന്ദ സ്വാമികളുടെ ജന്മശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ ഇന്നു തിരി തെളിയും. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ആഗോള ഉദ്ഘാടനം മുന്‍ രാഷ്‌ട്രപതി ഡോ.എ.പി ജെ അബ്‌ദുള്‍ കലാം നിര്‍വ്വഹിക്കും.
ചിന്മയാനന്ദ ജയന്തിദിനമായ മെയ്‌ 8-നു മൂന്നര മണിക്ക്‌ ചിന്മയമിഷന്‍ ആചാര്യന്മാരുടെ നേതൃത്വത്തില്‍ പതിനായിരം പേര്‍ പങ്കെടുക്കുന്ന ഭഗവദ്‌ഗീതാപാരായണമുണ്ടാകും. വൈകിട്ട്‌ ആറരയ്ക്ക്‌ സമാപന സമ്മേളനം ചിന്മയമിഷന്റെ ആഗോള അദ്ധ്യക്ഷന്‍ സ്വാമി തേജോമയാനന്ദ ഉദ്ഘാടനം ചെയ്യും. ചിന്മായനന്ദ സ്വാമികളുടെ ജനന സമയമായ രാത്രി ഏഴരയ്ക്ക്‌ സ്വാമി തേജോമയാനന്ദ ദീപം തെളിച്ച്‌ 238 ദിവസത്തെ ചിന്മയ ജ്യോതി പ്രയാണത്തിനു തുടക്കമിടും.

ചിന്മയാനന്ദ സ്വാമികളുടെ ജന്മസ്ഥലമായ എറണാകുളത്തു നിന്നുമാരംഭിക്കുന്ന ജ്യോതിയാത്ര കന്യാകുമാരിയിലെത്തി അവിടെ നിന്നു കാശ്മീരിലേക്ക്‌ പോയശേഷം ഡിസംബര്‍ 31-ന്‌ പൂണെയ്ക്കടുതുള്ള ചിന്മയവിഭൂതിയില്‍ സമാപിക്കും.

 

 

 

CBCCMailer1

Filed in

നവതിയിലെത്തിയ ആര്‍. വേണുഗോപാല്‍

Chinmaya Birth Centenary Celebrations to Begin Today

Related posts