3:13 pm - Monday December 17, 7190

ഗീതയുടെ വെളിച്ചം ലോകമെങ്ങും പകരും: തേജോമയാനന്ദ

സ്വാമി ചിന്മായനന്ദ ജന്മശതാബ്ദിയാഘോഷത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി തേജോമയാനന്ദ. ഭഗവദ് ഗീതയുടെ ജ്ഞാനകര്‍മ്മ സാധനകളെ പൂര്‍ണ്ണമായി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തയാളാണ് സ്വാമി ചിന്മയാനന്ദന്‍. ചിന്മയാനന്ദ സ്വാമിയുടെ ജീവിതം തന്നെ ഭഗവദ് ഗീതാ സന്ദേശം മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ആ ജീവിത സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ജന്മശതാബ്ദി വേളയില്‍ ചിന്മയ മിഷന്‍ ഏറ്റെടുക്കുന്ന വലിയ ദൗത്യം. സംഘര്‍ഷ ഭരിതമായ വര്‍ത്തമാന കാലത്ത് ഭഗവദ് ഗീതാ തത്വങ്ങളും സ്വാമി ചിന്മയാനന്ദന്റെ വാക്കുകളും മനുഷ്യരാശിക്ക് പ്രതീക്ഷ നല്‍കുന്നവയാണെന്നും സ്വാമി തേജോമയാനന്ദ പറഞ്ഞു. സ്വാമി അശേഷാനന്ദ, സ്വാമി വിവിക്താനന്ദ, ഡോ.ജി. മുകുന്ദന്‍, വത്സല രാമദാസ്, എ.ഗോപാലകൃഷ്ണന്‍, ആര്‍.സുരേഷ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

jyothi prayana yathraതുടര്‍ന്ന് സ്വാമി ചിന്മായനന്ദ ജന്മശതാബ്ദി സന്ദേശവുമായി ഭാരതപര്യടനം നടത്തുന്ന ജ്യോതി പ്രയാണ യാത്രയുടെ ഉദ്ഘാടനവും സ്വാമി തേജോമയാനന്ദ നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ (08-05-2015) നടന്ന വിവിധ സെഷനുകളില്‍ അനില്‍ സച്ച്‌ദേവ്, എം.ജി.ശശിഭൂഷണ്‍, വി.എന്‍. വേണുഗോപാല്‍, പി. രാജീവ്, വേണുഗോപാല്‍, സി.ഗോവിന്ദ്, കെ.ജി.ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന സമൂഹഗീതാലാപന മത്സരം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന സ്വാമി ചിന്മയാനന്ദ ജന്മശതാബ്ദിയാഘോഷങ്ങളുടെ ആഗോള തല ഉദ്ഘാടനമാണ് മൂന്നു ദിവസങ്ങളിലായി കൊച്ചിയില്‍ നടന്നത്.chinmaya

Filed in

Defence Ministry Cancels Nod for Aranmula Airport Project

കോഴിക്കോട് സംഭാഗിന്റെ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപിച്ചു.

Related posts