3:13 pm - Thursday December 17, 7226

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം

ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞദിവസം പയ്യന്നൂരില്‍ സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടതിന്റെ മറപിടിച്ച് പ്രദേശത്ത് സിപിഎം സംഘം വ്യാപകമായ അക്രമമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ഇന്നലെ അഴിച്ചുവിട്ടത്. മുപ്പതോളം വീടുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള അന്നൂര്‍ ആര്‍ഷ വിദ്യാലയം അടിച്ചു തകര്‍ത്ത സിപിഎം സംഘം സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും മറ്റും നശിപ്പിക്കുകയും മഴവെള്ളത്തില്‍ വലിച്ചെറിയുകയും ചെയ്തു. കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്.

arsha schoola 3

arsha schoola 1

രാമന്തളി പരത്തിക്കാട്ടെ ബിജെപി പ്രവര്‍ത്തകനും കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ എം. നാരായണന്റ വീട് അക്രമികള്‍ അടിച്ചുതകര്‍ത്തു. മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന അയല്‍വാസികളായ നിരച്ചന്‍ ബൈജുവിന്റെ സ്‌കൂട്ടറും ബൈജുവിന്റെ സഹോദരന്‍ സുനില്‍കുമാറിന്റെ സ്‌കൂട്ടറും പുഞ്ചക്കാട് സ്വദേശിയായ കുനിച്ചിരെ കൃഷ്ണന്റെ ബൈക്കും അക്രമികള്‍ തീവച്ചു നശിപ്പിച്ചു. കാറിലും ബൈക്കിലുമായി എത്തിയവരാണ് അക്രമത്തിന്റെ പിന്നിലെന്നു പറയുന്നു.

IMG-20160712-WA0024

പരത്തിക്കാട്ട് കമ്യൂണിറ്റി ഹാളിനു സമീപത്തെ ബിജെപി പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്റെ വീട് അടിച്ചുതകര്‍ത്തു. തിങ്കളാഴ്ചയാണ് പുതിയതായി നിര്‍മിച്ച വീട്ടില്‍ കുഞ്ഞികൃഷ്ണനും കുടുംബവും താമസം ആരംഭിച്ചത്. കാരയിലെ ബിഎംഎസ് പ്രവര്‍ത്തകരായ പി. രാജേഷും സഹോദരന്‍ രമേശും ചേര്‍ന്നുനടത്തുന്ന റോയല്‍ ടൂറിസ്റ്റ് ട്രാവല്‍സിന്റെ ബസും സമീപത്തെ കടയും അര്‍ധരാത്രി 12.30 ഓടെ ഒരു സംഘം അടിച്ചുതകര്‍ത്തു. ഇവരുടെ വീടിനുനേരേ ബോംബേറുമുണ്ടായി. വീടിന്റെ 17 ജനലുകളും അടിച്ചു തകര്‍ത്തു. രണ്ടു ബോംബുകളാണു വീടുകള്‍ക്കു നേരേ എറിഞ്ഞത്. ഒരു ബോംബ് പൊട്ടിയില്ല. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ടു ടെമ്പോ വാനുകള്‍, ട്രക്കര്‍, കാര്‍, രണ്ടു ബൈക്കുകള്‍ എന്നിവ തകര്‍ത്തു.

IMG-20160712-WA0032

പരുത്തിക്കാട്ടെ കെഎസ്ഇബി ജീവനക്കാരനായ തളിയില്ലത്ത് സഹദേവന്റെ വീട് അടിച്ചുതകര്‍ക്കുകയും മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവച്ചു നശിപ്പിക്കുകയും ചെയ്തു. കരിവെള്ളൂര്‍ ഓണക്കുന്നിലെ കുണിയനിലെ കുണ്ടത്തില്‍ ബാലന്റെ ബേക്കറി തകര്‍ത്തു. ചീറ്റയിലെ ബിജെപി പ്രവര്‍ത്തകന്‍ സത്യന്റെ ടെമ്പോ ട്രാവലര്‍ തകര്‍ത്തു. പി.പി. രാമചന്ദ്രന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വിപിന്റെ ബൈക്കും സമീപം നിര്‍ത്തിയിട്ട ബൈക്കും കത്തിച്ചു.

IMG-20160712-WA0033

കരിവെള്ളൂര്‍ വടക്കുമ്പാട്ടെ ബിജെപി നേതാവ് എം.വി. രവീന്ദ്രന്റെ വീട് അടിച്ചുതകര്‍ത്തു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറും ബൈക്കും തകര്‍ത്തു. കാറമ്മേലിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദകുമാറിന്റെ ബൈക്കും തീയിട്ടു നശിപ്പിച്ചു. പുതിയങ്കാവിലെ ബിജെപി പ്രവര്‍ത്തകനായ ശ്യാംകുമാറിന്റെ വീടും ഇവരുടെ കണ്ടൊത്തെ സ്‌പെയര്‍പാര്‍ട്‌സ് കടയും തകര്‍ത്തു.

IMG-20160712-WA0023

News Feed
Filed in

സിപിഎം ആയുധ പ്രയോഗത്തിലൂടെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നു: കുമ്മനം രാജശേഖരന്‍

CPM rampage: Payyannur suffers loss running into crores

Related posts