3:13 pm - Sunday December 17, 6952

ഞെരളത്ത് ഹരിഗോവിന്ദനെ CPM ഭീഷണിപ്പെടുത്തേണ്ടതില്ല – തപസ്യ

 
കോഴിക്കോട് നടന്ന മഹാഭാരതം ധർമ്മരക്ഷാ സംഗമത്തിൽ വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ CPM ഭീഷണി നേരിടുന്ന ഞെരളത്ത് ഹരിഗോവിന്ദന് തപസ്യ കലാസാഹിത്യവേദി തൃശൂർ ജില്ലാസമിതി പിന്തുണ അറിയിച്ചു. ദേശീയഗീതമായ വന്ദേമാതരം കേരളീയ സോപാനസംഗീതശൈലിയിൽ ആവിഷ്കരിച്ച ഹരിഗോവിന്ദൻ കലയും, ദേശീയതയും തമ്മിലുള്ള സമന്വയമാണ് മഹാഭാരതം സംഗമത്തിൽ അവതരിപ്പിച്ചത്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെയാണ് CPM ഭീഷണിപ്പെടുത്തുന്നത്. ഈ ഭീഷണി അനുവദിക്കാനാവില്ല.
കലാകാരൻ ഏത് വേദിയിൽ പാടണമെന്നും, എന്ത് പാടണമെന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. ദേശവിരുദ്ധമുദ്രാവാക്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും,
വന്ദേമാതരം പോലുള്ള ദേശഭക്തി ഗീതങ്ങളുടെ ആലാപനത്തിനെതിരെയും, ആലപിച്ച കലാകാരനെതിരെയും, ഭീഷണി മുഴക്കുകയും ചെയ്യുന്ന CPM നടപടി രാജ്യദ്രോഹപരമാണ്. സോപാനസംഗീതവും, ഇടയ്ക്കയും, കേരളീയ സംസ്കാരത്തോട് ചേർന്ന് നിൽക്കുന്നതാണ്. ദേശീയ ഗീതത്തെ സാംസ്കാരിക ബിംബങ്ങളിലൂടെ സംഗീതത്തിൽ ആവിഷ്കരിച്ച ഞെരളത്ത് ഹരിഗോവിന്ദൻ എന്ന സംഗീതജ്ഞനോടുള്ള CPM ഭീഷണി നമ്മുടെ സംസ്കാരത്തിനെതിരായും, ദേശിയതയോടുള്ളതുമായ ഭീഷണിയാണ്. ഇത് അനുവദിക്കാനാവില്ല. തപസ്യ കലാസാഹിത്യവേദി തൃശൂർ ജില്ലാസമിതി കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ, സംസ്ഥാന സഹസംഘടനാ സ്ക്രട്ടറി സി.സി. സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.

Video Courtesy : Janam TV

News Feed
Filed in

മഹാകവി അക്കിത്തത്തിനു നവതി പ്രണാമമൊരുക്കി തപസ്യ; സാംസ്‌കാരിക കേരളത്തിന്റെ പൂരമഹോത്സവം ഏപ്രില്‍ 16-ന്

105 dead, 350 injured in Kollam temple fire mishap

Related posts