7:45 am - Saturday September 23, 2017

കാഞ്ഞങ്ങാട് വീണ്ടും സി.പി.എം കാടത്തം: സ്ത്രീകളും കുട്ടികളുമടക്കം 25 പേര്‍ക്ക് പരിക്ക്.

പടിഞ്ഞാറേക്കര/കാഞ്ഞങ്ങാട് : അധികാരലബ്ദിയുടെ ബലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ സി.പി.എം അണികളുടെ അക്രമം തുടര്‍ക്കഥയാവുന്നു. ജൂണ്‍ 5-നു നടന്ന അക്രമത്തില്‍ ബി.ജെ.പി – ആര്‍.എസ്.എസ് അനുഭാവികളായ 25 പേര്‍ക്ക് പരുക്കേറ്റു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെക്കരയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വൃക്ഷതൈ നട്ടു പിടിപ്പിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. വന്‍ ജനപങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ഇതില്‍ ക്രുദ്ധരായ പ്രദേശത്തെ സി.പി.എം ക്രിമിനലുകള്‍ ഞായറാഴ്ച്ച വൈകുന്നേരം 3.30 മണിയോടെ പടിഞ്ഞാറേക്കര ശാഖാ കാര്യവാഹ് കെ. മധു, കെ. വിഷ്ണു (20), രാഹുല്‍ (18) എന്നിവരെ  ആക്രമിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍  അടോട്ട്, മഡിയന്‍, മാണിക്കോത്ത്, നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ എത്തുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയുമായിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയടക്കം ക്രൂരമായി മര്‍ദ്ധിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സ്ത്രീകളെയടക്കം വടിവാളു കൊണ്ട് അക്രമിച്ച അന്‍പതോളം വരുന്ന അക്രമി സംഘം രണ്ട് മണിക്കൂറോളം പടിഞ്ഞാറേക്കരയില്‍ വീടുകള്‍ക്കു നേരെയും അക്രമം അഴിച്ചുവിട്ടു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശബരി (7), ദൃശ്യ (11), നന്ദിനി (11) എന്നിവരെയും അക്രമി സംഘം വെറുതെ വിട്ടില്ല. പ്രാണരക്ഷാര്‍ത്ഥം ഈ കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിനു-രമ്യ ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകന്‍ വിനായകിനെ നിലത്തേക്ക് വലിച്ചെറിഞ്ഞു. വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി.
കമ്പിപ്പാരയും വടിവാളും അടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികള്‍ സംഘടിതമായി എത്തിയതെന്ന് പരുക്കേറ്റ കെ. വിജയന്‍ (46) പറഞ്ഞു. 19 വയസ്സുകാരനായ കെ.വി. ശരത്തിനെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിപ്പിച്ചു. കെ. വിപിനെ (18) റോഡിലൂടെ അക്രമികള്‍ വലിച്ചിഴച്ചു. കെ. സുനിലിനെ (19) പട്ടിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു.
കെ. മധു (43), വിഷ്ണു കെ (20), രാഹുല്‍ (18), കെ. സനല്‍ (18), പി. മനോഹരന്‍ (48), ഉഷ ഉണ്ണികൃഷ്ണന്‍ (40), സുനിത (36), സിന്ധു എം (39), കെ. വി മനീഷ് (22), കെ. പ്രജിത്ത് (22), എം. സനിത (30), കെ.വി ശരത്ത് (20),  കെ. സുനില്‍ (19), കെ. വിജയന്‍ (46) , കെ.വിപിന്‍ (18), അമല്‍ (17) എന്നിങ്ങനെ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.കെ വിഷ്ണു (23), ഷാജി (45), ഹരിശങ്കര്‍ (14), ഹരികൃഷ്ണന്‍ (14), ഉണ്ടച്ചി (17), വിനായക് (3), കെ.കെ. മധു(42), വിനോദ് (40), അഖില്‍ (20) എന്നിവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

 

 

IMG-20160605-WA0014 IMG-20160605-WA0011 IMG-20160605-WA0012 IMG-20160605-WA0010 IMG-20160605-WA0009 IMG-20160605-WA0008 IMG-20160605-WA0007 IMG-20160605-WA0005 IMG-20160605-WA0006

News Feed

#Kerala Post-poll violence,BJP worker injured in CPM attack dies

CPM rampage: Payyannur suffers loss running into crores

Related posts