3:08 pm - Thursday October 18, 0604

കണ്ണൂരില്‍ സി.പി.എമ്മിന്റെ നരനായാട്ട്‌ വീണ്ടും

കണ്ണൂര്‍ : സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ബോംബാക്രമണത്തില്‍ ആര്‍.എസ്‌.എസ്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ എളന്തോട്ടത്തില്‍ മനോജ്‌ (38) കൊല്ലപ്പെട്ടു. കണ്ണൂര്‍ ഡയമണ്ട്‌ മുക്കില്‍ വെച്ചായിരുന്നു സംഭവം. മനോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കും കഴിഞ്ഞ കുറെ ദിനങ്ങളായി സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും സംഘപ്രസ്ഥാനങ്ങളിലേക്ക്‌ ഒഴുകുന്നത്‌ തടയാന്‍ സംഘര്‍ഷമല്ലാതെ മറ്റു വഴിയില്ല എന്ന തിരിച്ചറിവാണ്‌ സി.പി.എമ്മിനെ അക്രമത്തിനു പ്രേരിപ്പിച്ചത്‌. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ്‌ നടന്ന അക്രമത്തില്‍ ബി.എം.എസ്‌ പ്രവര്‍ത്തകന്‍ പാനുണ്ടയിലെ സുരേഷ്‌ കുമാര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും കണ്ണൂര്‍ ഇനിയും മുക്തമായിട്ടില്ലെന്നിരിക്കെ വീണ്ടും കൊലപാതക പരമ്പരയ്ക്ക്‌ തുടക്കമിടാനാണ്‌ സി.പി.എം ഈ അക്രമത്തിലൂടെ ലക്ഷ്യമിടുന്നത്‌.

News Feed
Filed in

Another Swayamsevak’s life has been taken away in Kannur

നാളെ  സംസ്ഥാന ഹര്‍ത്താല്‍: ആര്‍എസ്എസ്

Related posts