6:43 pm - Monday October 23, 2017

കൊലപാതകം സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെ: ആര്‍എസ്എസ്

മനോജിന്റെ കൊലപാതകം സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണെന്ന്  ആര്‍എസ്എസ് പ്രാന്ത കാര്യവാഹ്‌ പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍. ഒരു പ്രകോപനവുമില്ലാതെയാണ് മനോജിനെ കൊലപ്പെടുത്തിയത്. അടുത്തിടെ തുടര്‍ച്ചയായി രണ്ടു കൊലപാതകങ്ങളും അക്രമപരമ്പരകളും അരങ്ങേറി. എതിരാളികളെ ഉന്‍മൂലനം ചെയ്യുകയെന്ന തന്ത്രമാണ് സിപിഎം നടപ്പാക്കുന്നത്. അണികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞുനിര്‍ത്താനാണ് സിപിഎം ഇങ്ങനെ ചെയ്യുന്നത്. ഇത് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കും. ഇപ്പോള്‍ നിയോഗിച്ചിരിക്കുന്ന അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ്‌ പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍ പ്രസ്താവിച്ചു.

 

4

News Feed
Filed in

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

കെ. മനോജിന്റെ വധം ജയകൃഷ്ണന്‍ മാസ്റ്ററുടേതിനു സമാനമെന്ന് അന്വേഷണ സംഘം

Related posts