3:03 pm - Monday August 24, 0961

ബി.ജെ.പി തരംഗം കേരളത്തിലും; കണ്ണൂരില്‍ മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി അടക്കം നൂറുക്കണക്കിനു സി.പി.എം, സി.പി.ഐ,പ്രവർത്തകർ ബി.ജെ.പിയില്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ച്ചവെക്കുമെന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ നൂറുക്കണക്കിനു സി.പി.എം, സി.പി.ഐ, ജെ.എസ്‌.എസ്‌, കേരള കോണ്‍ഗ്രസ്‌ (ബി) പ്രവർത്തകർ ദേശീയ പ്രസ്ഥാനത്തിന്‍ കീഴില്‍ അണിചേര്‍ന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ പി.കെ കൃഷ്ണദാസ്‌ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ബി.ജെ.പി അംഗത്വം വിതരണം ചെയ്തു. ദാമോദരന്‍ പുളിങ്ങോം (സി.പി.ഐ.എം ചുണ്ട മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി), രാജേഷ്‌ (സി.പി.ഐ മണക്കടവ്‌ ബ്രാഞ്ച്‌ സെക്രട്ടറി), സോമന്‍ (ജെ.എസ്‌.എസ്‌ കണ്ണൂര്‍ ജില്ലാസെക്രട്ടറി), കെ.കെ. സുരേഷ്‌ ബാബു (കേരള കോണ്‍ഗ്രസ്സ്‌ ബി ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം), പി.പി പ്രേമന്‍ (ഐ.എന്‍.ടി.യു.സി ലോട്ടറി തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ 407 സി.പി.ഐ (എം) പ്രവര്‍ത്തകരും 6 സി.പി.ഐ പ്രവര്‍ത്തകരും 36 കോണ്‍ഗ്രസ്സ്‌  പ്രവര്‍ത്തകരും 3 കേരള കോണ്‍ഗ്രസ്സ്‌ (ബി) പ്രവര്‍ത്തകരും 116 ജെ.എസ്‌.എസ്‌ പ്രവര്‍ത്തകരുമാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌.

 

വിഡിയോ കടപാട് :Kannur vision channel

News Feed
Filed in

Former President APJ Abdul Kalam calls for research in Cyber Security

Can India Save Yazidis ? : P Parameswaran

Related posts