9:55 pm - Wednesday March 21, 2018

ലോക ഹിന്ദു മഹാസമ്മേളനം രണ്ടാം ദിവസം : ഹിന്ദുക്കളുടെ ഉന്നതി ലക്ഷ്യമാക്കി ചര്‍ച്ചകളും സംവാദങ്ങളും നടന്നു

ലോക  ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി അശോകാ ഹോട്ടലിലെ  ഓഡിറ്റോറിയത്തില്‍  നവംബര്‍ 22 നു വിവിധ വിഷയങ്ങളിലായി 5 സമ്മേളനങ്ങള്‍ നടന്നു .മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന്  മുന്‍പ്പ്  നിശ്ചയിച്ച  പ്രകാരം രാവിലെ 9.30 നു തന്നെ സമാരംഭമായി .

p-1

 

ലോകനിലവാരത്തില്‍ ഹിന്ദു സമ്പദ്വ്യവസ്ഥയെ ഐക്യപ്പെടുത്തുക എന്ന വിഷയത്തില്‍ ഹിന്ദു വ്യവസായികളെ, യുകെയിലെ വ്യവസായിയും സമ്മേളനത്തിന്റെ അധ്യക്ഷനും ആയ ശ്രീ നത്പുരി അഭിസംബോധന ചെയ്തു .അതെത്തുടര്‍ന്നു ലണ്ടന്‍ ചെബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്‍റെ അദ്ധ്യക്ഷന്‍ ശ്രീ സുഭാഷ് ഠക്കര്‍ തന്റെ പ്രസംഗത്തില്‍ ,ലോകം മുഴുവനും ഉള്ള ഹിന്ദുക്കളുടെ വ്യവസായങ്ങളെ ശക്തിപ്പെടുത്തേണ്ടത്തിന്റെയും ,അതിന്റെ ഫലമായി ഹിന്ദു സമ്പത് വ്യവസ്ഥ വളരേണ്ടതിന്‍റെയും ആവശ്യത്തെ പറ്റി സംസാരിച്ചു .വ്യാവസായിക അറിവുകള്‍ എങ്ങനെ പരസ്പരം പങ്കുവയ്ക്കാം എന്ന വിഷയത്തില്‍ USINPAC  USA  അദ്ധ്യക്ഷന്‍ ശ്രീ സന്‍ജയ് പുരി സംസാരിച്ചു.

Economic forum-WHC

ടെക്നോളജി യുടെ ഉപയോഗത്താല്‍ സാധനങ്ങളുടെ വില എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തില്‍  ഓപ്ഷന്‍ ടൌണ്‍ യു‌എസ്‌എ യുടെ സ്ഥാപകന്‍ ശ്രീ സച്ചിന്‍ ഗോയലും തുടര്‍ന്നു  സൂരിനാം ,ഗയാന ,സൌത്ത്ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു .
ഹിന്ദു എജ്യുകേഷന്‍ സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സിലബസ് പരിഷ്കരണം എന്ന വിഷയത്തില്‍ അദ്ധ്യക്ഷന്‍ വര്‍ദ്ധാ ഹിന്ദി  യൂണിവേര്‍സിറ്റി ചാന്‍സിലര്‍ ശ്രീ  കപില്‍ കപൂര്‍ വിദ്യാഭ്യാസ പരിഷ്കരണത്തില്‍ ഹിന്ദു മൂല്യങ്ങള്‍ എങ്ങനെ  അടിസ്ഥാനപ്പെടുത്താം എന്ന വിഷയത്തില്‍ സംസാരിച്ചു .ഇതേ സമ്മേളനത്തില്‍ ജയ്പൂര്‍ NIMS ചാന്‍സലര്‍  പ്രൊഫസര്‍ ബല്‍ബീര്‍ തോമര്‍ ,കോയമ്പത്തൂര്‍ പൂര്‍ണ്ണ വിദ്യാ ഫൌണ്ടേഷനിലെ സ്വാമിനി പരമാനന്ദ ,JNU വിലെ  പ്രൊഫസര്‍ രജനീഷ് മിശ്രാ , ജീവ  ഇന്‍സ്റ്റിറ്റ്യൂട്ട് ഫരീദാബാദിലെ  സഹ സംസ്ഥാപകന്‍ ശ്രീ സ്റ്റീഫന്‍ റുഡോള്‍ഫ് എന്നിവരും തങ്ങളുടെ വിചാരങ്ങള്‍ പങ്ക്  വച്ചു.

 

Education

 

നെറ്റ് വര്‍ക്കിലുടെ കാര്യക്ഷമതയും വേഗതയും എങ്ങനെ കൈവരിക്കാം എന്ന വിഷയത്തില്‍ ഇന്‍റര്‍നാഷണല്‍ ആസ്ട്രോനൊടിക്സ് സൊസൈറ്റിയുടെ ചെയര്‍മാനും , മുന്‍ ഐ‌എസ്‌ആര്‍‌ഓ  അധ്യക്ഷനും ആയ ശ്രീ മാധവന്‍ നായര്‍ ക്ലാസ്സ് എടുത്തു .ഹിന്ദു എജ്യുകേഷണല്‍  സമ്മേളനത്തില്‍ ഡോക്ടര്‍ കൃഷ്ണഗോപാലിന്റെ  അദ്ധ്യക്ഷതയില്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഉള്ള അനേകം  വിദ്യാഭ്യാസ വിദഗ്ധര്‍  ഹിന്ദു  വിദ്യാഭ്യാസ പദ്ധതിയെ പറ്റി ചര്ച്ച നടത്തി .

 

സോഷ്യല്‍ മീഡിയയെ പറ്റിയുള്ള തന്റെ അനുഭവങ്ങള്‍ ശ്രീ  സുശീല്‍ പണ്ഡിറ്റ്  ഹിന്ദു മീഡിയ കോണ്‍ഫറന്‍സില്‍ പങ്കു വച്ചു.

-2

 

മാധ്യമ രംഗത്ത് ഉള്ള വ്യവസായികള്‍ തമ്മില്‍ സഹകരണവും ,പരസ്പരം അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കയും ചെയ്യേണ്ട വിഷയത്തെ പറ്റി ഇന്ത്യന്‍ മീഡിയാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശ്രീ അമിതാഭ് ദത്ത സംബോധന നടത്തി .ഇതേ സമ്മേളനത്തില്‍ പ്രിന്‍റ് മീഡിയ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി തമിഴ് ദിനപത്രം ” ദിനമലര്‍” ന്റ്റെ അസോസിയേറ്റ് എഡിറ്റര്‍ ശ്രീ  ആര്‍ ആര്‍ ഗോപാല്‍ജി സംവദിച്ചു . മീഡിയാ ബിസിനെസ്സിന്റെ ഭാവിയെക്കുറിച്ച് ശ്രീകാന്ത് ഖണ്ഡേക്കാര്‍ തന്റെ അനുഭവങ്ങള്‍ പ്രകടമാക്കി .മീഡിയയുടെ ആഗോള ഉപഭോക്താക്കളെ പറ്റി ലോകമത് ഗ്രൂപ്പിന്റെ  ശ്രീ ജ്വലന്ത് സ്വരൂപും സംസാരിച്ചു .

 

സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളില്‍ സ്ത്രീകളുടെ പങ്കിനെപ്പറ്റി രാഷ്ട്ര സേവികാ സമിതി യുടെ പ്രമുഖ സഞ്ചാലിക ആദരണീയ വി ശാന്താ അക്കാ യുടെ അദ്ധ്യക്ഷതയില്‍  ചര്‍ച്ച നടന്നു .കേന്ദ്ര മാനവ വിഭവ  വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിയും വാണിജ്യ സഹമന്ത്രി ഡോക്ടര്‍ നിര്‍മ്മല സീതാരാമനും തങ്ങളുടെ വിചാരങ്ങള്‍ പങ്കുവച്ചു .

 

Hindu Women Confrence

 

ലോക ഹിന്ദു കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ അശോകയിലും ഹോട്ടല്‍ സാമ്രാട്ടിലും നടന്ന സമ്മേളനങ്ങളില്‍ ആര്‍‌എസ്‌എസ്  സര്‍സംഘചാലക് ഡോ.  മോഹന്‍ ഭാഗവത് ജി ,സര്‍കാര്യവാഹ് ശ്രീ സുരേഷ് ജോഷിജി ,സഹ സര്‍കാര്യവാഹ്  .ഡോ.കൃഷ്ണ ഗോപാല്‍ജി , സഹസര്‍കാര്യവാഹ് ശ്രീ ദത്താജി ഹൊസബളെ ജി , ഡോ . പ്രവീണ്‍ തോഗഡിയ  ,ശ്രീ ചമ്പത് റായ് ജി  എന്നിവരുടെ മഹനീയ സാന്നിധ്യവും  ശ്രദ്ധേയമായിരുന്നു .

News Feed
Filed in

Hindu is someone who sees unity in all human diversity : Dr Mohan Bhagwat

RSS worker stabbed at Thalassery

Related posts