5:41 pm - Tuesday November 21, 2017

ഇനി ആഘോഷത്തിന്റെ നാളുകള്‍

ഓണവും ജന്മാഷ്ടമിയും ഗണേഷ ചതുര്‍ത്ഥിയുമെല്ലാം ഒരുമിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ മലയാളികള്‍.
ആഗസ്ത്‌ 29-നു ഗണേഷ ചതുര്‍ത്ഥിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗണേഷ വിഗ്രഹ നിമഞ്ജന ഘോഷയാത്രകളും കേരളമെങ്ങും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കും…

സെപ്റ്റംബര്‍ 6-നു ഉത്രാടപാച്ചിലും കഴിഞ്ഞു 7-നു പൊന്നിന്‍ തിരുവോണം. തുമ്പയും തെച്ചിയും പറിച്ച്‌ അത്തം മുതല്‍ ചതയം വരെ പത്തു ദിനങ്ങളില്‍ മുറ്റത്തൊരുക്കുന്ന നാടന്‍ പൂക്കളവും തേന്മാവിന്‍ കൊമ്പിലെ ഊഞ്ഞാലകളും ഒക്കെ നഗരത്തിലെ കുട്ടികള്‍ക്ക്‌ അന്യമെങ്കിലും ഗ്രാമീണരായ കുട്ടികള്‍ക്കിത്‌ വസന്തകാലമാണ്‌. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും. ജീവിതതിരക്കുകള്‍ ഓണത്തെ ഇപ്പോള്‍ ഇന്‍സ്റ്റന്റ്‌ പരുവത്തിലാക്കിയെങ്കിലും പ്രകൃതിയെ തൊട്ടറിയാന്‍ മനസുതുടിക്കുന്ന കുരുന്നുകള്‍ക്ക്‌ ഇത്‌ ആഹ്ലാദത്തിന്‍ നാളുകള്‍ തന്നെ. സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന കേരള സര്‍ക്കാരിന്റെ നയം നടപ്പിലായാല്‍ ഇത്തവണ ഓണാഘോഷത്തിന്റെ പൊലിമ കൂടുമെന്നുറപ്പാണ്‌.

സെപ്റ്റംബര്‍ 15-നു കുട്ടികളുടെ അന്തര്‍ദേശീയ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം ആയിരക്കണക്കിനു ജന്മാഷ്ടമി ശോഭായാത്രകളും നടക്കും. ഗ്രാമനഗരങ്ങള്‍ അന്ന് അമ്പാടിയായി മാറുന്ന നയനമനോഹരമായ കാഴ്ച്ച കേരളത്തിനു മാത്രം സ്വന്തം. ഇത്രയും മനോഹരമായ കാഴ്ച്ചയൊരുക്കുന്നതിനു ബാലഗോകുലത്തിനോടും അതിന്റെ സ്ഥാപകനായ എം.എ കൃഷ്ണന്‍ സാറിനോടും കേരളം കടപ്പെട്ടിരിക്കുന്നു.

ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ആഘോഷിക്കുന്ന ഓണവും ഗണേഷ ചതുര്‍ത്ഥിയും ശ്രീകൃഷ്ണ ജന്മാഷ്ടമിയുമെല്ലാംsobhayatra ഭാരതത്തിന്റെ സാംസ്കാരിക വൈവിദ്ധ്യവും മഹത്വവും വിളിച്ചോതുന്നതാണ്‌. ഹൈന്ദവ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ആരാധനാലായങ്ങളെയും അധിക്ഷേപിക്കുന്നവരെ തള്ളിക്കളഞ്ഞു ഹൈന്ദവസമാജം ഒറ്റക്കെട്ടായി ഈ ആഘോഷങ്ങളെ ഇന്നു നെഞ്ചേറ്റികഴിഞ്ഞിരിക്കുന്നു. അഷ്ടമി  ശോഭായാത്രകളിലും ഗണേഷ
നിമഞ്ജന ഘോഷയാത്രകളിലും പ്രതിവര്‍ഷം വര്‍ദ്ധിച്ചു വരുന്ന ജന പങ്കാളിത്തം നമ്മുടെ സാംസ്കാരിക പൈതൃകത്തെ ഇകഴ്ത്തുന്നവരുടെ കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും.

 

 

 

News Feed
Filed in

RSS and Bharat’s freedom struggle: A glorious tradition

വെള്ളയടിച്ച കുഴിമാടങ്ങളെ നിങ്ങൾക്കു ഹാ കഷ്ടം : സിസ്റ്റര്‍ ജസ്മിയുമായുള്ള അഭിമുഖം

Related posts