3:13 pm - Saturday December 16, 1082

ജെ.എന്‍.യു രാജ്യദ്രോഹികളെ സൃഷ്ടിക്കുന്ന ഫാക്ടറി ആയി മാറുന്നു : ഡോ. രശ്മി സിംഗ്.

എറണാകുളം : രാജ്യദ്രോഹം വളര്‍ത്തുന്ന ഫാക്ടറി ആയി ജെ.എന്‍.യു. മാറിക്കൊണ്ടിരിക്കുകയാണെന്ന് ജെ.എന്‍.യു യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ടെലികോം ലൈവ് എഡിറ്ററും ആയ ഡോ. രശ്മി സിംഗ് പറഞ്ഞു.  വിശ്വ സംവാദ കേന്ദ്രം ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങള്‍’ എന്ന വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രശ്മി സിംഗ്.

IMG_5841 (1)

ജെ.എന്‍.യു.വില്‍ നടന്ന ദേശവിരുദ്ധ പരിപാടിയെ ISIS സ്വാഗതം ചെയ്തത് ആശങ്കാജനകമാണ്. തീവ്രവാദികളുടെ സ്ലീപ്പര്‍ സെല്‍ ആകുന്നതിന് ഒരു പടി മാത്രം അകലെ ആണ് ജെ.എന്‍.യു. അവിടെ നടന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒരുമിച്ച് എത്തിയത് ഇരു കൂട്ടരുടെയും ദേശവിരുദ്ധ മനോഭാവം ആണ് വെളിവാക്കുന്നത്. ജെ.എന്‍.യുവിലെ ഒരു വിഭാഗം അദ്ധ്യാപകര്‍ ക്ലാസ്സുകളില്‍ ദേശവിരുദ്ധ പ്രചരണം നടത്തുവരാണ്. അക്കാദമിക് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ജെ.എന്‍.യു ഇന്ന് വളരെ പിന്നിലാണ്. പാര്‍ലമെന്ററി രംഗത്ത് സ്വാധീനം നഷ്ടപ്പെട്ട ഇടതുപക്ഷം ഇപ്പോള്‍ അക്കാദമിക് സമൂഹത്തില്‍ അരാജകത്വം വളര്‍ത്താന്‍ ഉള്ള ശ്രമത്തിലാണ്. ഇവരും ഇസ്‌ലാമിക തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ സഖ്യം ആണ് ജെ.എന്‍.യുവില്‍ നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.IMG_5857 (1)

കല്‍ക്കത്ത സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്ന സന്തോഷ് ഭട്ടാചാര്യയെ ഒരു ദിവസം പോലും കോളേജില്‍ കയറ്റാത്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അവരാണ് മറ്റുള്ളവരെ സഹിഷ്ണുത ഉപദേശിക്കുന്നത്. രാജ്യത്തിന്റെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളെ രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും രശ്മി സിംഗ് അവശ്യപ്പെട്ടു

IMG_5927 (1)

സാമൂഹ്യപ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍.മധു, ഇഎംഎസ് റിസര്‍ച്ച് ആന്റ് സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ അഡ്വ. വി.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു. ടി.ജി. മോഹന്‍ദാസ് മോഡറേറ്ററായി. റീജ്യണല്‍ കോഓര്‍ഡിനേറ്റര്‍ പ്രൊഫ.എം.എല്‍.രമേശ് സ്വാഗതം പറഞ്ഞു.

 

News Feed
Filed in

RSS Swayamsevak carrying school kids in auto attacked

RSS to pass 3 resolutions on Education, Health and Social Harmony; RSS national meet ABPS to begin tomorrow

Related posts