9:22 am - Wednesday September 20, 2017

ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കുണ്ടെന്ന പ്രസ്താവന പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ വിചാരണ വിചാരണയെന്ന് സുപ്രീം കോടതി.

ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കുണ്ടെന്ന് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുപ്രവര്‍ത്തകന്റെ പരാമര്‍ശം പൊതുസമൂഹത്തിനു ഗുണമോ ദോഷമോ എന്നു കോടതി വിലയിരുത്തും. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. മാപ്പുപറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നും ജൂലൈ 27-നു മുന്‍പ് ആരോപണത്തിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്നും കോടതി രാഹുല്‍ഗാന്ധിക്കു മുന്നറിയിപ്പ് നല്‍കി. 2 ആഴ്ച്ച സമയം അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

ലോകസഭാതെരെഞ്ഞെടുപ്പ് പ്രചരണവേളയില്‍ 2014 മാര്‍ച്ച് 6 -നു സൊനാലെയിലെ രാഷ്ട്രീയ റാലിയിലാണ് ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിയെ വധിച്ചുവെന്ന്’ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇത് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുംടെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി മജിസ്റ്റ്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് സുപ്രീം കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.

Filed in

CPM rampage: Payyannur suffers loss running into crores

RSS Sah-sarakaryavah Dattatreya Hosabale paid tributes to Sri Basaveshwara Statue in London

Related posts