3:13 pm - Monday December 16, 2396

വ്യാജ വീഡിയോ ഉപയോഗിച്ച് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തിനെ കരിതേച്ച് കാണിക്കാന്‍ ഉള്ള ഇടത് വിദ്യാര്‍ഥി സംഘടനകളുടെ കുത്സിത ശ്രമം -വിനയ് ബിദ്രെ

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഫെബ്രുവരി ഒന്പതാം തീയതി നടന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്റെ അറസ്റ്റിന് ശേഷം രാജ്യത്തെ രാഷ്ട്രീയ രംഗം ആകെപ്പാടെ പ്രഷുബ്ധം ആയിരിക്കുക ആണ് .രാഹുല്‍ ഗാന്ധിയും ഇടതുപക്ഷ നേതാക്കളും ജെ‌എന്‍‌യു പരിസരത്ത് ചെന്നു ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്ക് എതിരെ ഉള്ള പോലീസ് നടപടിക്കു എതിരെ പ്രതിഷേധം പ്രകടിപ്പിച്ചതിനെ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ വിനയ് ബിദ്രെ  വിമര്‍ശിച്ചു .ജെ എൻ .യുവിൽ  നടന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക്  എതിരെ നടന്ന പ്രവര്‍ത്തികള്‍ക്കു എതിരെയും അതിനെ തുടര്‍ന്നുള്ള നിയമ പ്രക്രിയകള്‍ക്ക് അനുകൂലം ആയും ഈ നാട്ടിലെ എല്ലാ ജനങ്ങളും ഒന്നായി പിന്തുണ നല്കുക ആണ് വേണ്ടത് . അല്ലാതെ ആ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുക അല്ല വേണ്ടത് .

എ‌ബി‌വി‌പി പ്രവര്‍ത്തകരുടെ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ, കൃത്രിമാണെന്നും ,ദുരുധേശപരമായി  കെട്ടിചമച്ചതു ആണെന്നും മനസിലാക്കിയതിനാൽ  അതിനു എതിരെ നിയമ  നടപടികൾ  സ്വികരിച്ചു വരുന്നു ശ്രീ വിനയ് ബിദ്രെ അറിയിച്ചു .1949 മുതല്‍ ഈ രാജ്യത്തു പ്രവര്‍ത്തിക്കുന്ന, ഭാരതത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനം ആണ് എ‌ബി‌വി‌പി . എ‌ബി‌വി‌പി യുടെ പ്രവര്‍ത്തനങ്ങളൂം പ്രവര്‍ത്തന ശൈലിയും എന്താണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് എല്ലാം നന്നായി തന്നെ അറിയാം .

updated

വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രത്തിനും വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ ആണ് രാജ്യത്തെ ജനങ്ങള്‍ എ‌ബി‌വി‌പി യെ ഇത്രയധികം വിശ്വസിക്കയും പിന്തുണക്കയും ചെയ്യുന്നത് .തൊണ്ണൂറുകളില്‍ കാശ്മീരില്‍ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്ന കാലത്ത് , പട്ടാപ്പകല്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക പരസ്യമായി കത്തിച്ചിരുന്ന അതേ ലാല്‍ചൌക്കില്‍ , ഭാരതമൊട്ടാകെ നിന്നും എത്തിച്ചേര്‍ന്ന പതിനായിരത്തില്‍ അധികം വരുന്ന എ‌ബി‌വി‌പി പ്രവര്‍ത്തകര്‍ ആണ് 1990 സെപ്റ്റംബര്‍ 11 നു കാശ്മീര്‍ ഭാരതത്തിന്റെ അഭിന്ന അംഗം ആണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടു ദേശീയ പതാക ഉയര്‍ത്തിയത് .

 

ഈ കൃത്രിമ വീഡിയോയ്കെതിരെ സൈബര്‍ സെല്ലില്‍ പരാതി എ‌ബി‌വി‌പി നൽകി കഴിഞ്ഞു . അതേപോലെ ഏതെങ്കിലും വ്യക്തികളോ പ്രസ്ഥാനങ്ങളോ ഈ കൃത്രിമ വീഡിയോയുടെ പേരില്  മാധ്യമത്തിലൂടെ എ‌.ബി‌.വി‌.പി യുടെ പേര് വലിച്ചിഴക്കുക  ആണെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കും എന്നും ഈ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്കുകയും ചെയ്തിരിക്കുന്നു .

കേന്ദ്ര ഓഫീസ് സെക്രട്ടറി രാഹുല്‍ശര്‍മ്മ ഇറക്കിയ പത്രക്കുറിപ്പ് .

 

News Feed
Filed in

The Thripunithura incident reveals the rotten ideologies of the leftist student organization SFI : J Nanda Kumar

To defame ABVP by forged video is a devious act on the part of the Left – VinayBidre

Related posts