3:11 pm - Saturday November 23, 7619

ആറന്മുള വിമാനത്താവള പദ്ധതിക്ക് നൽകിയ അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കി

ന്യൂഡൽഹി : ആറന്മുള വിമാനത്താവള പദ്ധതിക്ക് നൽകിയ അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കി. പദ്ധതിക്ക് നൽകിയ അനുമതി റദ്ദാക്കിയതായുള്ള കത്ത് പ്രതിരോധ വകുപ്പ് വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത ട്രൈബ്യൂണൽ ആറന്മുള പദ്ധതിയെ എതിർക്കുന്നതായും വ്യോമയാന മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു.
യു പി എ സർക്കാരിന്റെ കാലത്ത് 2011 ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത് .പ്രതിരോധ മന്ത്രാലയം അനുമതി റദ്ദാക്കിയതോടെ വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കാനാണ് സാദ്ധ്യത.
ആറന്മുളയിലെ നിർദ്ദിഷ്ട വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു . പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി എന്ന നിലയിൽ മാധ്യമങ്ങളിൽ വാർത്ത തുടർച്ചയായി വരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രി കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

 

Aranmula Ministry of defence

Scanned image of letter from Ministry of Defence

 

Filed in

സ്വാമി ചിന്മയാനന്ദനെന്ന കര്‍മ്മയോഗി

Defence Ministry Cancels Nod for Aranmula Airport Project

Related posts