3:03 pm - Saturday August 24, 0312

ആര്‍എസ്എസ് ദക്ഷിണമദ്ധ്യ ക്ഷേത്രീയ സംഘചാലക് അന്തരിച്ചു

ഹൈദരാബാദ്: ആര്‍എസ്എസ് ദക്ഷിണ മദ്ധ്യക്ഷേത്ര (കര്‍ണാടക, ആന്ധ്ര, തെലങ്കാന) സംഘചാലക് ടി. വി. ദേശ്മുഖ് അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1946 ജൂലൈ 29-ന് പാലംപൂര്‍ ജില്ലയിലെ വങ്ങൂള്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ ജീവിതകാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എംഎ, എല്‍എല്‍ബി ബിരുദങ്ങളെടുത്തു. അതിനു ശേഷം മൂന്നുവര്‍ഷം സംഘത്തിന്റെ പ്രചാരകനായി. പിന്നീട് ബിസിനസ് രംഗത്തിറങ്ങി.

ധാരാളം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന വൈദേഹി ആശ്രമം എന്ന പെണ്‍കുട്ടികള്‍ക്കുള്ള അനാഥാലയത്തിന്റെ സ്ഥാപകനാണ്. 1993 ല്‍ പ്രാന്ത സംഘചാലക് ആയി നിയുക്തനായി. 2012 മുതല്‍ അദ്ദേഹം ദക്ഷിണ മദ്ധ്യക്ഷേത്ര സംഘചാലക് ആയിരുന്നു.

ദേശ്മുഖിന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അനുശോചിച്ചു. ഏറെ ആരാധനയോടെ ദേശീയ കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന ദേശ്മുഖ് സമ്പൂര്‍ണ്ണ സമര്‍പ്പിതനായ സ്വയം സേവകനായിരുന്നു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. ആ ആത്മാവിനു നിത്യ ശാന്തിക്ക് ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു, ദത്താത്രേയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

News Feed
Filed in

ഗാന്ധിജി എന്തുകൊണ്ട്‌ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു? എം.പി അജിത്‌ കുമാര്‍ കേസരിയില്‍ എഴുതിയ ലേഖനം.

RSS clarifies on KESARI article controversy; says ‘RSS strongly condemns the controversial view in the article’

Related posts