3:03 pm - Monday August 24, 0972

സീരിയലുകള്‍ കുടുംബാന്തരീക്ഷത്തെ മലീമസമാക്കുന്നു:സ്വാമി ചിദാനന്ദപുരി

സത്യം പറയുക, ധര്‍മ്മം ആചരിയ്ക്കുക, സ്വാധ്യായത്തില്‍ നിന്ന് പിന്മാറാതിരിയ്ക്കുക എന്നിവയാണ് സനാതനധര്‍മ്മ സൌധത്തിന്റെ മൂന്ന് ആണിക്കല്ലുകള്‍ എന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ബോധിപ്പിച്ചു‍. ഉത്തിഷ്ഠയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ സനാതന ധര്‍മ്മം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദിക ധര്‍മ്മ ശാസ്ത്രങ്ങളനുസരിച്ച് കര്‍മ്മങ്ങളെ നാലായി തരം തിരിച്ചിരിയ്ക്കുന്നു. നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിവയാണവ. നിത്യകര്‍മ്മങ്ങളുടെ ഭാഗമായ പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കുക വഴി മാത്രമേ ഗൃഹസ്ഥന് ഒരു ഗൃഹസ്ഥാശ്രമിയാവാന്‍ കഴിയൂ. മാതാപിതാക്കള്‍ക്കും മണ്മറഞ്ഞ പിതൃക്കള്‍ക്കും ആദരവര്‍പ്പിക്കുന്ന പിതൃയജ്ഞം, നിത്യവും ധര്‍മ്മശാസ്ത്രങ്ങള്‍ പഠിയ്ക്കുകയും അടുത്ത തലമുറയെ പഠിപ്പിയ്ക്കുകയും ചെയ്യുന്ന ബ്രഹ്മയജ്ഞം അഥവാ ഋഷിയജ്ഞം, ക്ഷേത്രോപാസന, നാമജപം, അഗ്നിഹോത്രം, സേവാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടങ്ങുന്ന ദേവയജ്ഞം, അതിഥികളെ സ്നേഹാദരവോടെ ഉപചരിയ്ക്കേണ്ടുന്ന മനുഷ്യയജ്ഞം, പ്രകൃതിയിലെ മറ്റു സഹജീവജാലങ്ങളോടുള്ള കടപ്പാട് നിറവേറ്റുന്ന ഭൂതയജ്ഞം എന്നിവയാണ് നിത്യേന അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങള്‍ .

കരയുന്നതും കരയിപ്പിക്കുന്നതുമായ സീരിയലുകളുടെ മുന്നിലാണ് സന്ധ്യാസമയത്ത് ഇന്നെല്ലാവരും. അവ കുടുംബാന്തരീക്ഷത്തെ മലീമസമാക്കുന്നു. ഗര്‍ഭിണികള്‍ ഇത്തരം സംഘര്‍ഷം നിറഞ്ഞ പരിപാടികള്‍ കാണുന്നത് അടുത്ത തലമുറയെ തന്നെ സാരമായി ബാധിയ്ക്കുന്നുണ്ട്. പകരം കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടി ആഹ്ലാദകരമായ നിമിഷങ്ങള്‍ പങ്കിടുകയാണ് വേണ്ടത്. പ്രപഞ്ചം മുഴുവനും ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ , നാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മുഴുവനും ഈശ്വരപൂജ തന്നെയാണെന്നും സ്വാമിജി എടുത്തു പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രം ബാഹ്യലോകത്തും, ഋഷിമാര്‍ ആന്തരിക ലോകത്തും നടത്തുന്ന അന്വേഷണങ്ങള്‍ ഒരുപോലെ നമ്മുടെ നിലനില്‍പ്പിന്റെ രഹസ്യത്തെത്തന്നെയാണ് തേടിക്കൊണ്ടിരിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കില്‍ ഡോക്ടറായ ശ്രീ മൈക്കിള്‍ ആലപിച്ച വേദ മന്ത്രഘോഷത്തോടെയായിരുന്നു പ്രഭാഷണ പരമ്പര സമാപിച്ചത് .

സമാപന സമ്മേളനത്തില്‍ വെച്ച് ഈ വർഷത്തെ ഉത്തിഷ്ഠ സേവപുരസ്കാർ അവാർഡ്‌ സ്വാമി ചിദാനന്ദപുരി പ്രഖ്യാപിച്ചു , മാനസിക രോഗികൾകായി പുനരധിവാസ കേന്ദ്രം നടത്തുന്ന കൊല്ലം ജില്ലയിലെ പുത്തൂരിലെ സ്വാന്തനം സേവ കേന്ദ്രതിനാണ് അവാർഡ്‌ , ഒരു ലക്ഷം രൂപയും പ്രശസ്ത്രി പത്രവും അടങ്ങുനതാണ് അവാർഡ്‌

 

 

 

News Feed
Filed in

Goa CM Manohar Parrikar shares food plate with HIV-positive children

Bharat & Hindutva are like Ganga:Dr Manmohan Vaidya

Related posts