5:09 am - Thursday August 17, 2017

മനോജിന്റെ സ്വപ്നസാഫല്യത്തിന് സഹപ്രവര്‍ത്തകരിലൂടെ സാക്ഷാത്കാരം

പാനൂര്‍: സ്വര്‍ഗ്ഗീയ എളന്തോട്ടത്തില്‍ മനോജിന്റെ സ്വപ്നസാഫല്യത്തിന് സഹപ്രവര്‍ത്തകരിലൂടെ സാക്ഷാത്കാരം. ഇന്നലെ കാലത്ത് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ കതിരൂര്‍ ഡയമണ്ട് മുക്കില്‍ നാടിനായി സമര്‍പ്പിച്ച മാധവം സേവാകേന്ദ്രം സ്വര്‍ഗ്ഗീയ മനോജിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് തിലോദകമേകുന്നതായി. രണ്ട് മാസം കൊണ്ടാണ് സേവാകേന്ദ്രത്തിന്റെ നിര്‍മാണം സ്വയംസേവകര്‍ പൂര്‍ത്തീകരിച്ചത്. കെട്ടിട നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ സാധന സാമഗ്രികളും സ്വയംസേവകരുടെ സമര്‍പ്പണമായിരുന്നു. ഒരു നാടിനായി, ആദര്‍ശത്തിനായി ജീവന്‍ അര്‍പ്പിച്ച ധീരയോദ്ധാവിന് കതിരൂര്‍ ഗ്രാമം നല്‍കിയ സ്മാരകം വിലമതിക്കാനാവാത്തതാണ്.

1

 

ഡയമണ്ട് മുക്കിലെ യഥാര്‍ത്ഥ ഡയമണ്ടാണ് മനോജെന്ന് അനുസ്മരണത്തില്‍ സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ പറഞ്ഞത് അന്വര്‍ത്ഥമായിരുന്നു. കരിയില പോലും കരഞ്ഞ സെപ്തംബര്‍ 1 ന്റെ ദുര്‍വിധിയോര്‍ത്ത് വിലപിക്കാതെ പോരാട്ടത്തിന്റെ പാതയില്‍ അസുരപ്പടക്കെതിരെ ഒരാദര്‍ശദീപമായി പ്രകാശം പരത്തിയ മനോജിനെ ദേശദേശാന്തരങ്ങള്‍ സ്മരിക്കുകയാണ്. മരണത്തിന് ശേഷം ജീവിച്ചുകൊണ്ടിരിക്കുന്ന പുനിതതുല്യനായി മനോജ് കുമാര്‍ മാറുകയാണ്. നൊമ്പരങ്ങള്‍ക്കിടയിലും ആവേശമായി കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന മനോജ് കുമാര്‍ കാലമുള്ള കാലം വരെ ആദര്‍ശത്തിന്റെ പൊന്‍പ്രഭയായി, വിളക്കായി നില്‍ക്കുക തന്നെ ചെയ്യും.

2

News Feed
Filed in

സംഘപ്രവര്‍ത്തനത്തെ നശിപ്പിക്കാമെന്നത് കമ്മ്യൂണിസ്റ്റ് വ്യാമോഹം: ഡോ.കൃഷ്ണഗോപാല്‍

RSS Sahsarakaryavah Dr Krishna Gopal inaugurated ‘Madhava Seva Kendram’, in memory of late Manoj

Related posts