3:53 am - Tuesday January 23, 2018

സംഘപ്രവര്‍ത്തനത്തെ നശിപ്പിക്കാമെന്നത് കമ്മ്യൂണിസ്റ്റ് വ്യാമോഹം: ഡോ.കൃഷ്ണഗോപാല്‍

പാനൂര്‍: വൈദേശിക ദര്‍ശനത്തിന്റെ അസ്പൃശ്യത അനാവരണം ചെയ്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ കൊലപാതകം നടത്തി സംഘപ്രവര്‍ത്തനത്തെ നശിപ്പിക്കാമെന്ന് വ്യാമോഹിക്കുകയാണെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ പറഞ്ഞു. കതിരൂര്‍ ഡയമണ്ട് മുക്കില്‍ സ്വര്‍ഗ്ഗീയ കെ.മനോജിന്റെ സ്മരണക്കായി നിര്‍മ്മിച്ച മാധവം സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

_MG_0016 copy

ബലിദാനങ്ങള്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. മനോജിന്റെ സ്വപ്ന പൂര്‍ത്തീകരണമാണ് സേവാകേന്ദ്ര നിര്‍മ്മിതിയിലൂടെ സഹപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. അസഹിഷ്ണുതയും വെറുപ്പും വൈദേശിക ദര്‍ശനത്തിന്റേതാണ്. ഇത് അന്ധവിശ്വാസവും അനാചാരവും സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികളെ സമന്വയിപ്പിക്കുന്ന ഹൈന്ദവ ദര്‍ശനം മറ്റ് മതങ്ങളെ അപേക്ഷിച്ച് വ്യത്യസ്ഥമാണെന്നും ഡോ.കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.

ജിഹാദിന്റെ പേരില്‍ അക്രമം നടത്തി കടന്നുവരുന്നവരുടെ അതേപാത തന്നെയാണ് സെമിറ്റിക് മതങ്ങളും സ്വീകരിച്ചത്. അതില്‍ നിന്നും വ്യത്യസ്തമല്ലാത്ത ചിന്തയാണ് കമ്മ്യൂണിസമെന്ന പ്രത്യയ ശാസ്ത്രത്തെയും നയിക്കുന്നത്. യുവാക്കളെ പലതുംപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈ തെറ്റായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്. നമ്മുടെ നാടിന്റെ സംസ്‌കാരവുമായി യോജിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയം പഞ്ചാബിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമൊക്കെ തകര്‍ന്നു കഴിഞ്ഞു.

 

ഹിന്ദു സംസ്‌കാരം മുഴുവന്‍ ലോകത്തിനും ക്ഷേമൈശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. കൃസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്ന വേറിട്ട ചിന്ത ഹിന്ദുമതത്തില്‍ ഇല്ല. ഇത് സനാതന ധര്‍മ്മമാണ്. അമേരിക്കയിലെ സെനറ്റ് ആരംഭിക്കുന്നതിന് മുമ്പ് വേദമന്ത്രങ്ങള്‍ ചൊല്ലുന്നതും ബ്രിട്ടനിലും ആസ്‌ത്രേലിയയിലും കണ്ടുവരുന്ന മാറ്റങ്ങളും ഹിന്ദുമതത്തിന് ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. ലോകത്ത് ഹിന്ദുസമൂഹം മാറ്റത്തെ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോഴെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ പ്രസംഗം പരിഭാഷപ്പെടുത്തി. താലൂക്ക് കാര്യവാഹ് ശ്യാംമോഹന്‍ സ്വാഗതം പറഞ്ഞു.

_MG_0026 copy

 

മധ്യപ്രദേശ് മഹാകോശ് പ്രാന്തപ്രചാരക് രാജ്കുമാര്‍ മഡാലിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാധവം സേവാകേന്ദ്രത്തിന്റെ സമര്‍പ്പണം നിലവിളക്ക് കൊളുത്തി ഡോ.കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, വിഭാഗ് സഹസംഘചാലക് സി.കെ.ശ്രീനിവാസന്‍, ജില്ലാ സംഘചാലക് സി.പി.രാമച്രന്ദന്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍, പ്രാന്തസഹപ്രചാരക് എസ്.സുദര്‍ശനന്‍, സംഘപരിവാര്‍ നേതാക്കളായ പി.കെ.കൃഷ്ണദാസ്, ഒ.കെ.മോഹനന്‍, എ.വിനോദ്, എം.ഗണേശന്‍, പി.പി.സുരേഷ് ബാബു, വി.ശശിധരന്‍, ഒ.രാഗേഷ്, കെ.ബി.പ്രജില്‍, കെ.പ്രമോദ്, വി.പി.ഷാജി, വി.ഗോപാലകൃഷ്ണന്‍, വി.ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മനോജ് കുടുംബസഹായനിധി വീട്ടിലെത്തി സര്‍കാര്യവാഹ് ബന്ധുക്കള്‍ക്ക് കൈമാറി.

_MG_0093 copy

 

 

_MG_0122 copy

News Feed
Filed in

Sri Guruji was like a Rishi: Dr.Mohan Bhagwat

മനോജിന്റെ സ്വപ്നസാഫല്യത്തിന് സഹപ്രവര്‍ത്തകരിലൂടെ സാക്ഷാത്കാരം

Related posts