5:37 pm - Monday August 21, 2017

സംഘത്തെ അടുത്തറിയാന്‍ സജ്ജനങ്ങള്‍ മുന്നോട്ടുവരണം: ഡോ മോഹന്‍ഭാഗവത്

തിരുവനന്തപുരം: എട്ടുപതിറ്റാണ്ടോളമായി സമാജത്തെ സമുദ്ധരിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തെ അടുത്തറിയാന്‍ സജ്ജനങ്ങള്‍ തയ്യാറാകണമെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. സംഘത്തെക്കുറിച്ച് ഇന്ന് അറിയാത്തവരുണ്ടാകില്ല. പലതും പ്രതിയോഗികളുടെ ദുഷ്പ്രചാരണങ്ങളിലൂടെയായിരിക്കാം അറിയുന്നത് . സംഘത്തെ ശരിയായി മനസ്സിലാക്കാന്‍ സംഘത്തോടടുത്തു വന്നാലേ സാധിക്കൂ എന്ന് തലസ്ഥാനത്തെ പ്രമുഖ വ്യക്തികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞു.
ഒന്നാം സ്ഥാനത്തോടെ വൈദ്യബിരുദം നേടിയ  സംഘസ്ഥാപകനായ ഡോ ഹെഗ്‌ഡെവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കാളിയായി. ഗാന്ധിജി, ബാലഗംഗാധര തിലകന്‍, വി.ഡി. സവര്‍ക്കര്‍, അംബേദ്കര്‍ തുടങ്ങി നിരവധി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തിയ ഡോക്ടര്‍ജി സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അനഭിലഷണീയമായ പ്രവണതകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് 1925 ല്‍ സംഘത്തിന് രൂപം നല്‍കുന്നത്. വ്യക്തി നിര്‍മാണത്തിലൂടെ സമൂഹത്തെ സജ്ജമാക്കി രാഷ്ട്രപുനര്‍നിര്‍മാണത്തിനാണ് സംഘം ലക്ഷ്യം വച്ചത്.
ഇന്ന് സംഘം സര്‍വവ്യാപിയാണ്. തൊഴില്‍, വിദ്യാഭ്യാസ, രാഷ്ട്രീയ, കാര്‍ഷിക മേഖലകളിലെല്ലാം സംഘത്തിന്റെ പ്രവര്‍ത്തനമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമായി  ഒരു ലക്ഷത്തി മുപ്പതിനായിരം സേവാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. സര്‍ക്കാരിന്റെ ഒരു രൂപ പോലും ഗ്രാന്റ് കൈപ്പറ്റാതെയാണിത്.
ആര്‍എസ്എസ് ഒരു മതസംഘടനയല്ല. സമ്പൂര്‍ണമായും സാംസ്‌കാരിക പ്രവര്‍ത്തനമാണ് സംഘം നടത്തുന്നത്. സംഘം ആരെയും ശത്രുവായി കാണുന്നില്ല. എന്നാല്‍ സംഘത്തെ ശത്രുതയോടെ സമീപിക്കുന്നതു കാണാന്‍ കഴിയും.
ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ സംഘചാലക് പ്രൊഫ എം.എസ് രമേശന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ പ്രചാരക് ജി സ്ഥാണുമലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

News Feed
Filed in

ഭക്തജനസഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഗണേഷ വിഗ്രഹം നിമജ്ജനം ചെയ്തു

Good people should come forward to understand the Sangh:Dr Mohan Bhagwat

Related posts