5:11 am - Thursday August 17, 2017

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രക്ഷാബന്ധന്‍ പ്രയോജനം ചെയ്യും: ജയ്‌വീര്‍ ശ്രീവാസ്തവ

ഏലൂര്‍: ഫാക്ട് ഉദ്യോഗമണ്ഡല്‍ ടൗണ്‍ഷിപ്പില്‍ ഇലഞ്ഞിക്കല്‍ ശിവക്ഷേത്രം ഹാളില്‍ പാഞ്ചജന്യം സംഘടിപ്പിച്ച രക്ഷാബന്ധന മഹോത്‌സവം ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ രക്ഷാബന്ധനംപോലുള്ള ഉത്‌സവങ്ങളിലൂടെ മാതൃ-സഹോദരീഭാവം വളര്‍ത്തുന്നത് സാമൂഹ്യസുരക്ഷക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫാക്ട് മുന്‍ ജനറല്‍ മാനേജര്‍ കെ. സുകുമാരന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ഇ.കെ. സേതു ആദ്യ രാഖി ജയ്‌വീര്‍ ്രശീവാസ്തവയെ ബന്ധിച്ചു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അമൃതശക്തി വിദ്യാര്‍ത്ഥിസദനത്തിനുള്ള മധുരവിതരണം ശുഭത ശ്രീവാസ്തവ വിമല കെ. പ്രസാദിന് കൈമാറി നിര്‍വഹിച്ചു. ആഘോഷസമിതി ചെയര്‍മാന്‍ എന്‍.കെ. മോഹന്‍ദാസ് സ്വാഗതവും ഫാക്ട് ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക സരസമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

കൊച്ചി: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന മഹോത്‌സവത്തിന്റെ ഭാഗമായി രക്ഷാബന്ധന മഹോത്‌സവം ആഘോഷിച്ചു. ബ്രഹ്മകുമാരീസ് വിദ്യാലയത്തിന്റെ കൊച്ചി മേഖലാ ഡയറക്ടര്‍ രാജയോഗിനി ബ്രഹ്മകുമാരി രധാജി രക്ഷാബന്ധന സന്ദേശം നല്‍കി. രക്ഷാബന്ധന മഹോത്‌സവത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകൡപ്പെട്ട പ്രമുഖരുള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് പവിത്ര രാഖിയണിയിച്ചു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, ചലച്ചിത്രതാരം ബാലചന്ദ്രമേനോന്‍ മുതലായ പ്രമുഖരെ ആദരിച്ചു.

കൂത്താട്ടുകുളം: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വിവിധ ശാഖാകേന്ദ്രങ്ങളില്‍ രക്ഷാബന്ധന്‍ ഉത്സവം നടന്നു. ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.എസ്. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കാര്യവാഹ് എന്‍.എസ്. ബാബു പങ്കെടുത്തു. കോഴിപ്പിള്ളി സരസ്വതി വിദ്യാപീഠത്തില്‍ നടന്ന രക്ഷാബന്ധന്‍ ചടങ്ങില്‍ അഡ്വ. വിജി.വി.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എച്ച്. വിനോദ് മുഖ്യപ്രഭാഷണം നടത്തി. താമരക്കാട് ശ്രീപോര്‍ക്കലി ക്ഷേത്രാങ്കണത്തിലും രക്ഷാബന്ധന്‍ ഉത്സവം ആഘോഷിച്ചു.

 

News Feed
Filed in

പോരാട്ടവീര്യമുള്ളവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയൂ: കുമ്മനം

The magnanimity of the deed is not important, the intention (Bhavna) behind the deed is important:Sarasanghachalak

Related posts