6:47 pm - Monday October 23, 2017

ഭക്തജനസഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഗണേഷ വിഗ്രഹം നിമജ്ജനം ചെയ്തു

imageകാഞ്ഞങ്ങാട്‌: ഹോസ്ദുര്‍ഗ്‌ അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും മൂന്നരമണിയോടെ പുറപ്പെട്ട ഘോഷയാത്ര കാഞ്ഞങ്ങാട്‌ ബസ്‌ സ്റ്റാന്റിനെ വലം വെച്ച്‌ കുശാല്‍ നഗര്‍ വഴി വൈകുന്നേരം 7 മണിയോടെ പുതിയവളപ്പ്‌ കടപ്പുറത്ത്‌ എത്തിച്ചേര്‍ന്നു. പ്രകൃതിയും അനുഗ്രഹിച്ചതോടെ ആയിരങ്ങളാണ്‌ നിമജ്ജന ഘോഷയാത്രയില്‍ അണിനിരന്നത്‌. വഴിനീളെ ഭക്തജനങ്ങള്‍ ഭക്ഷണ പ്രിയനായ വിഘ്നേശ്വരനു ഹണ്ണുക്കായ സമര്‍പ്പിച്ചു. കുശാല്‍ നഗറിലെത്തിച്ചേര്‍ന്ന ഗണേഷ വിഗ്രഹ നിമജ്ജന ഘോഷയാത്രയെ സ്വീകരിക്കാന്‍ പ്രദേശവാസികളായ മുസ്ലീം സഹോദരന്മാരുമുണ്ടായിരുന്നു. കുറേ വര്‍ഷങ്ങളായി മുസ്ലിം സഹോദരങ്ങള്‍ വിഘ്നേശ്വര ഭക്തര്‍ക്ക്‌ വിതരണം ചെയ്യുന്ന പാല്‍പ്പായസം ഇത്തവണയും മുടങ്ങിയില്ല. എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരൊറ്റ ഈശ്വരനിലേക്കാണ്‌ വിശ്വാസികളെ നയിക്കുന്നതെന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ ഉത്തമ മാതൃകയാണ്‌ കുറെ വര്‍ഷങ്ങളായി കാഞ്ഞങ്ങാട്‌ കുശാല്‍ നഗറില്‍ കാണാന്‍ സാധിക്കുന്നത്‌. 3 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കാഞ്ഞങ്ങാട്‌ തീരദേശ മേഖലയില്‍ വലിയ കലാപം തന്നെയുണ്ടായെങ്കിലും ആ മുറിവുകളെ ഉണക്കുന്നതായിരുന്നു crowdപിന്നീടു നടന്ന 2 ഗണേശോത്സവങ്ങളും. ആര്‍.എസ്‌.എസ്‌ ജില്ലാ സംഘചാലക്‌ പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ എ.വേലായുധന്‍, സേവാഭാരതി ജനറല്‍സെക്രട്ടറി കെ.വി ലക്ഷ്മണന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

News Feed
Filed in

We should provide our students with an education which is beneficial to our nation:Dr Mohan Bhagwat

സംഘത്തെ അടുത്തറിയാന്‍ സജ്ജനങ്ങള്‍ മുന്നോട്ടുവരണം: ഡോ മോഹന്‍ഭാഗവത്

Related posts