6:48 pm - Monday October 23, 2017

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിനും ഗണേശോത്സവത്തിനും തുടക്കം

തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനും ഗണേശോത്സവത്തിനും ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ രാവിലെ 11 ന് ഗാന്ധിപാര്‍ക്കിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടന്ന ഗണേശവിഗ്രഹപൂജയോടെയാണ് ഹിന്ദു മഹാസമ്മേളനത്തിന് ആരംഭം കുറിച്ചത്. ഭാഗവത കഥാകോകിലം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ ഗണേശപൂജ നടത്തി. തുടര്‍ന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ വിജയകുമാര്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്ന് ഗണേശവിഗ്രഹം ഏറ്റുവാങ്ങി. 

 

ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. അശോക്കുമാര്‍, ആര്‍എസ്എസ് ജില്ലാ സംഘ ചാലക് പ്രൊഫ. എം.എസ്. രമേശന്‍, രാഹുല്‍ ഈശ്വര്‍, ജനറല്‍ കണ്‍വീനര്‍ രാജശേഖരന്‍, കോ ഓര്‍ഡിനേറ്റര്‍ എസ്. രതീഷ്, കണ്‍വീനര്‍ എം. ഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗണേശപൂജയോടനുബന്ധിച്ച് ഗണപതിയുടെ പ്രതീകമായി ആനയ്ക്ക് പഴങ്ങള്‍ നല്‍കി പൂജിച്ചു. ഇന്നലെ 111 കേന്ദ്രങ്ങളില്‍ പൂജ ചെയ്ത 10,000 ഗണേശവിഗ്രഹങ്ങള്‍ ഭക്തജനങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ ഒന്‍പതുദിവസം പൂജ ചെയ്യാനായി നല്‍കി. 31 ന് നടക്കുന്ന നിമജ്ജന ഘോഷയാത്രയില്‍ ഈ വിഗ്രഹങ്ങള്‍ ശംഖുമുഖത്ത് സമുദ്രത്തില്‍ ഭക്തിപൂര്‍വം നിമജ്ജനം ചെയ്യും.

 

News Feed
Filed in

യോഗാചാര്യന്റെ നിര്യാണം: ആര്‍എസ്എസ് അനുശോചിച്ചു

മതാന്ധത ബാധിച്ച സമൂഹത്തിനു മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ആര്‍.എസ്‌.എസിന്റെ സേവാവിഭാഗമായ സേവാഭാരതി.

Related posts