6:46 pm - Monday October 23, 2017

സാര്‍വ്വജനിക ഗണേശോത്സവത്തിനു വര്‍ണ്ണാഭമായ തൂടക്കം

Lokamanya-Tilka-Ganesh-സര്‍വ്വ വിഘ്നവിനാശകനായ ഗണപതിയുടെ വിശേഷ ദിനമായ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക്‌ രാജ്യവ്യാപകമായ തുടക്കം. ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ പൂനെയിലാണ്‌ 1893-ല്‍ ആദ്യമായി ഗണേശൊത്സവം സാര്‍വ്വജനികമായി സംഘടിപ്പിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരെ ഭാരതീയര്‍ ഒറ്റക്കെട്ടായി അണിനിരന്നത്‌ ഗണേശോത്സവ ആഘോഷങ്ങളിലൂടെയായിരുന്നുവെന്നത്‌ ഈ ആഘോഷത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. കേവലം ഒരു മത വിശ്വാസത്തിന്റെ ഭാഗമായ ആഘോഷമെന്നതിലുപരി ദേശീയതയുമായി ഈ ഉത്സവത്തെ ബന്ധപ്പെടുത്തുന്നതും ആ സംഭവം തന്നെ. മഹാരാഷ്ട്രയിലെ ഓരോ ഗ്രാമ നഗരവും ഗണേശചതുര്‍ത്ഥി ഉത്സവമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതല്‍ പത്തു ദിനങ്ങള്‍ മുംബൈക്കാര്‍ക്ക്‌ ആഘോഷത്തിന്റെതാണ്‌. മറ്റു സംസ്ഥാനങ്ങളും ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ തിരക്കിലാണ്‌. മധുര വിതരണവും ഗണപതി ബപ്പാ മോരയാ എന്ന ആര്‍പ്പുവിളികളുമായി ഇനിയെങ്ങും ഗണേശ ഭക്തന്മാര്‍ കൈയ്യടക്കും. ഇനി അടുത്ത വര്‍ഷം നേരത്തേ എത്തണമെന്ന അശരണരായ ഭക്തരുടെപ്രാര്‍ത്ഥനയുമായി ഗണേശ വിഗ്രഹ നിമഞ്ജനവും തുടര്‍ന്നുള്ള ദിനങ്ങളില്‍ നടക്കും.

 

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളായ ഇടപ്പള്ളി ഗണപതിക്ഷേത്രം, കൊട്ടാരക്കര മഹാഗണിപതി ക്ഷേത്രം, മള്ളിയൂര്‍ ഗണപതിക്ഷേത്രം, മധൂര്‍ ഗണപതിക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവിടങ്ങളിലേക്ക്‌ കനത്ത മഴയെ അവഗണിച്ചും ജനസഹസ്രങ്ങള്‍ ഒഴുകുകയാണ്‌.

 

News Feed
Filed in

കട്ടപ്പന ടൗണ്‍ഹാളില്‍ നടന്ന ആര്‍.എസ്.എസ്. ഇടുക്കി റവന്യൂ ജില്ല കാര്യകര്‍തൃശിബിരത്തില്‍ പങ്കെടുക്കാന്‍ പൂജനീയ സര്‍സംഘചാലക് എത്തിയപ്പോള്‍

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത് രാഷ്ട്രനന്മയ്ക്കാവശ്യമായ വിദ്യഭ്യാസം: സര്‍സംഘചാലക്

Related posts