5:51 am - Wednesday September 20, 2017

കേരള സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

ബാംഗ്ലൂര്‍ : കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍(66) അന്തരിച്ചു. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം ബാംഗ്ലൂരിലെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഒരാഴ്ച്ചക്കാലമായി അബോധാവസ്ഥയിലായിരുന്നു. 1949 ജനുവരി 20-നു വര്‍ക്കലയിലായിരുന്നു ജനനം. നിലവില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. ആറ് തവണ നിയമസഭാംഗമായിരുന്നു. 1982-ല്‍ അരുവിക്കരയില്‍ നിന്നാണ് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തിയത്. വൈദ്യുതി, സാംസ്‌ക്കാരികം, പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ആദ്യമായിട്ടാണ് ഒരു സ്പീക്കറുടെ മരണം എന്നതിനാല്‍ തന്നെ നിയമസഭാ പ്രത്യേക സമിതിയോഗം ചേര്‍ന്നതിനു ശേഷം മറ്റു തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇന്ന് ഉച്ചയ്ക്കു ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്വദേശമായ ശാസ്തമംഗലത്തും അരുവിക്കരയിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം മൃതദേഹം നാളെ വൈകുന്നേരം തൈക്കാട് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Filed in

ഫേസ്ബുക്കിലെ വ്യാജപ്രചരണം: കുമ്മനം രാജശേഖരന്‍ സൈബര്‍ സെല്ലിനു പരാതി നല്‍കി

കതിരൂര്‍ മനോജ്‌ വധം: സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

Related posts