9:13 am - Wednesday September 20, 2017

ഗോവ മുഖ്യമന്ത്രി ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു

കൊച്ചി: ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ ആര്‍എസ്എസ് സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെ എളമക്കര മാധവനിവാസിലെത്തിയ അദ്ദേഹത്തെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ അനുഗ്രഹം വാങ്ങി.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ സംഘപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. രാഷ്ട്രധര്‍മ പരിഷത്ത് ജനറല്‍ സെക്രട്ടറി എം. ശിവദാസന്‍, മാനവസേവാസമിതി പ്രസിഡണ്ട് കുട്ടികൃഷ്ണന്‍, ഉന്നത അധ്യാപക സംഘടന ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി. ചന്ദ്രശേഖരന്‍, പ്രാന്തവ്യവസ്ഥാ പ്രമുഖ് കെ. വേണു, പ്രാന്തകാര്യാലയ പ്രമുഖ് എം.കെ. സുഭാഷ്, പതഞ്ജലി യോഗ വിദ്യാപീഠം ഡയറക്ടര്‍ ടി. മനോജ് എന്നിവര്‍ സംബന്ധിച്ചു.

News Feed
Filed in

Kummanam Rajasekharan urges Governor, CM to expel Chief Secretary urges Governor, CM to expel Chief Secretary

സിപിഎം നീക്കം അപലപനീയം പി ഗോപാലന്‍കുട്ടി മാസ്റ്റര്‍

Related posts