3:24 pm - Wednesday January 24, 2018

കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണം: ശ്രീ ശ്രീ രവിശങ്കര്‍

ഡാളസ്: കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ആദിശങ്കരന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം സനാതന ധര്‍മ്മത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും വേണ്ടത്ര പഠനങ്ങള്‍ ഇല്ല. ഭാരതീയ സംസ്‌കാരത്തെ ഇത്രയേറെ പ്രോജ്വലമാക്കിയ മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രവുമായി വളരെ അടുത്തു നില്‍ക്കുന്ന വേദത്തെ ഭാരത മണ്ണില്‍ ഉറപ്പിക്കുന്നതില്‍ ശങ്കാരാചര്യര്‍ക്ക് വലിയ പങ്കാണ് ഉണ്ടായിരുന്നത്- രവിശങ്കര്‍ പറഞ്ഞു.

 

ഡാളസില്‍ ആരംഭിച്ച കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിന് ഭാരതത്തിന്റേതായി നല്‍കാനുള്ളത് വേദമാണ്. വേദത്തിലെ ഓരോ കാര്യവും സര്‍വസ്വീകാരിയാണ്. ജാതിക്കും മതത്തിനും ഉപരിയായ വ്യക്തിത്വമായിരുന്നു വേദകാലത്ത് നിലനിന്നിരുന്നത്. നിര്‍ഭാഗ്യവശാല്‍ വേദ പഠനത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കുന്നില്ല. നമ്മുടെ സ്വത്തായ യോഗക്ക് ലഭിച്ച സര്‍വസ്വീകാര്യത മനസ്സിലുണ്ടാകണം. അതേ രീതിയില്‍ വേദത്തേയും ലോകം അംഗീകരിക്കും. ആയുര്‍വേദം കേരളത്തിന്റെ തനത് സ്വത്തെന്നു വിശേഷിപ്പിക്കാം. ആയുര്‍വേദത്തിന് ആഗോളതലത്തില്‍ സ്വീകാര്യത വര്‍ധിക്കുന്നു. വിഷുക്കണി, നിറപറ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കേരളത്തിന്റേതാണ്. ഇത്തരം അനുഷ്ഠാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ആഴത്തിലും തത്വചിന്താപരമായും വിശദീകരണം നല്‍കാന്‍ നമുക്ക് കഴിയണം- രവിശങ്കര്‍ പറഞ്ഞു

 

അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ കുളത്തൂര്‍ അദൈ്വത മഠാധപതി സ്വാമി ചിദാനന്ദ പുരി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തന്റെ പ്രശ്‌നമായി കാണാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് സ്വാമി പറഞ്ഞു. ഗുരുധര്‍മ്മ പ്രചാരണ സഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ആശംസാ പ്രസംഗം നടത്തി. ടി. എന്‍. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഗണേഷ് നായര്‍ സ്വാഗതവും, രാജുപിള്ള നന്ദിയും പറഞ്ഞു ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ. എന്‍പിപി നമ്പൂതരി, ഡോ. ജയനാരായണന്‍, രാഹുല്‍ ഈശ്വര്‍, കെഎച്ച്എന്‍എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

ഉദ്ഘാടന ചടങ്ങിനു മുന്‍പ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ശോഭായാത്ര നടന്നു. ഇരുനൂറോളം പേര്‍ പങ്കെടുത്ത സമുഹത്തിരുവാതിര വേറിട്ട കാഴ്ചയായിരുന്നു. സാസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട.

News Feed
Filed in

സേവാഭാരതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണ വിതരണ പദ്ധതി തുടങ്ങി

കുമ്മനം രാജശേഖരന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

Related posts