7:42 am - Saturday September 23, 2017

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

ന്യൂദല്‍ഹി: കണ്ണൂരിലെ ആര്‍എസ്എസ് ജില്ലാ നേതാവിന്റെ കൊലപാതകത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ രാജ്‌നാഥ് സിംഗ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയ രാജ്‌നാഥ് സിംഗ് കൊലപാതകം സംബന്ധിച്ച വിവരങ്ങളും ചോദിച്ച് മനസിലാക്കി. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിംഗിനെ അറിയിച്ചു.

രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ സര്‍ക്കാര്‍ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും രാജ്നാഥ് സിംഗ് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. തലശ്ശേരി കതിരൂരില്‍ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളംതോട്ടത്തില്‍ മനോജിനെയാണ് സിപി‌എമ്മുകാര്‍ കൊലപ്പെടുത്തിയത്.

 

Rajnath ji

മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു സംഘം ബോംബെറിയുകയും തുടര്‍ന്ന് റോഡരികില്‍ നിന്ന് ബോംബെറിഞ്ഞ സംഘം ഇയാളെ വെട്ടിക്കൊല്ലുകയുമായിരുന്നു. കൊലപാതകം അന്വേഷിക്കന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ടി.പി പ്രേമരാജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

 

News Feed
Filed in

സി.പി.എം അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ആര്‍.എസ്‌.എസ്‌ പ്രതിഷേധം

കൊലപാതകം സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെ: ആര്‍എസ്എസ്

Related posts