3:13 pm - Wednesday December 16, 1012

ആചാര അനുഷ്ടാനങ്ങളുടെ പേരിൽ സ്ത്രീകളോടും, താഴ്ന്ന ജാതിക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നത് തെറ്റായ പ്രവണത :ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

ആചാര അനുഷ്ടാനങ്ങളുടെ പേരിൽ സ്ത്രീകളോടും, താഴ്ന്ന ജാതിക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നത് തെറ്റായ പ്രവണതയാണെന്ന് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. ഗോവ ഗവർണ്ണർ ശ്രീമതി മൃദുല സിൻഹ എഴുതിയ “പരിതാപത് ലങ്കേശ്വരി” പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവർ തന്നെ സ്ത്രീകളോട് ആചാര അനുഷ്ടാനങ്ങളുടെ പേരിൽ അപമര്യാദയായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് തീർത്തും തെറ്റാണ്. അങ്ങനെ ചെയ്യുന്നവർ ആചാരങ്ങളോ, പുരാണമോ വേണ്ട രീതിയിൽ മനസിലാക്കി അല്ല പ്രവർത്തിക്കുന്നത്. അവർ അത് മനസിരുത്തി വായിക്കാനോ അല്ലെങ്കിൽ വേണ്ട രീതിയിൽ മനസിലാക്കാനോ ശ്രമിക്കുന്നില്ല. രാമായണത്തിലെ മണ്ഡോദരിയുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു. “പുരുഷന്മാർ രാമായണത്തിലെ മണ്ഡോദരിയെ മനസിലാക്കാൻ ശ്രമിക്കുക. മണ്ഡോദരിയുടെ വാക്കുകൾ രാവണൻ കേട്ടിരുന്നെങ്കിൽ ഒരിക്കലും ലോകം രാവണനെ ഒരു വില്ലനായി ചിത്രീകരിക്കുകയില്ലായിരുന്നു വെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രസ്തുത ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ, ശ്രീമതി മൃദുല സിൻഹ എന്നിവർ സന്നിഹിതരായിരുന്നു..

News Feed
Filed in

ഹൈന്ദവ സംസ്‌ക്കാരം മുറുകെ പിടിച്ച് മുന്നോട്ട് പോകണം: മേജര്‍ രവി

അമേരിക്കയിലെ കൗണ്‍സില്‍ ജനറലുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി

Related posts