10:59 pm - Tuesday February 20, 2018

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ആദ്യഘട്ടമായ ഗോശാല നാടിനു സമര്‍പ്പിച്ചു

കൊടകര (തൃശൂര്‍): ഗോവര്‍ദ്ധനം ചൂടിയ ഉണ്ണിക്കണ്ണനെപ്പോലെ നിഴല്‍ വിരിച്ചു നിന്ന കനകമലയുടെ മടിത്തട്ടില്‍ ആര്‍ഷ സംസ്‌കൃതിയുടെ പ്രകാശം പരത്തി അഭിനവ വൃന്ദാവനത്തില്‍ ഗോശാല തുറന്നു; ഇത് ഗോപാലകനുള്ള ബാലഗോകുലത്തിന്റെ കാണിയ്ക്ക. പച്ചപ്പ് പുതച്ച ആറേശ്വരം മലയുടെ ആശീര്‍വാദത്തോടെ, അനുഗ്രഹിച്ചെത്തിയ മഴയെയും ഒഴുകിയെത്തിയ ജനസാഗരത്തെയും സാക്ഷിയാക്കി നടന്‍ സുരേഷ് ഗോപി ഗോശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ – സാംസ്‌കാരിക – സേവന രംഗത്തെ പ്രമുഖരും സംഘപ്രവര്‍ത്തകരും പങ്കെടുത്ത പ്രൗഢോജ്ജ്വല ചടങ്ങില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ആദ്യ പദ്ധതി യാഥാര്‍ത്ഥ്യമായി. സംസ്‌കാരത്തിന്റെ ഭാഗമായി ഗോശാലകള്‍ ശക്തിപ്പെടുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും കുറഞ്ഞത് അഞ്ച് പശുവിനെയെങ്കിലും വളര്‍ത്തണം. മുലപ്പാല് പോലെ അമൃതാണ് ഗോക്കളുടെ പാല്‍. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ ഗോശാലകള്‍ ഗ്രാമോത്സവങ്ങളുടെ ഭാഗമാകണം. മനുഷ്യനെയും മണ്ണിനെയും നശിപ്പിക്കുന്ന നിലവിലെ ജീവിത രീതികള്‍ക്കുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗോശാലകളുടെ ശൃംഖല തന്നെ ഇതിലൂടെ ഉണ്ടാകണം. രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിച്ച് നാം പ്രകൃതിയെ നശിപ്പിച്ചു. മണ്ണിന്റെ ജൈവികത വീണ്ടെടുക്കാനും നിലനിര്‍ത്താനും പശുവില്‍ നിന്ന് ലഭിക്കുന്ന ചാണകത്തിനും ഗോമൂത്രത്തിനും കഴിയും. കേടാവാതിരിക്കുന്നതിന് രാസവസ്തുക്കള്‍ ചേര്‍ത്ത പാക്കറ്റ് പാലുകള്‍ കാന്‍സര്‍ രോഗത്തിന് വരെ കാരണമായേക്കാം. ഇതിനെല്ലാം മറുമരുന്ന് ഗോപരിപാലനമാണെന്നും ഗാന്ധിജി സ്വപ്‌നം കണ്ട യഥാര്‍ത്ഥ ഗ്രാമത്തെ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് ഗോശാലയിലൂടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ലാല്‍ജി മുഖ്യ പ്രഭാഷണം നടത്തി. തെക്കേ മഠം സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ വിഭൂതി, കല്യാണ്‍ സില്‍ക്ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍, ആര്‍.എസ.്എസ.് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ക്ഷേത്രീയ കാര്യവാഹ് കെ. രാജേന്ദ്രന്‍, ബാലഗോകുലം മാര്‍ഗദര്‍ശി എം.എം.കൃഷ്ണന്‍, പ്രാന്ത ഗോരക്ഷാ പ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, ബാലഗോകുലം ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, ശ്രീകൃഷ്ണ കേന്ദ്രം ജനറല്‍ സെക്രട്ടറി എം. ജയകൃഷ്ണന്‍, എറണാകുളം മഹാനഗര്‍ സംഘചാലക് പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി. ശിവന്‍ സ്വാഗതവും ജ്യോതീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

 

News Feed

Two-day seminar on Integral Humanism concludes

കമലനേത്രനെ കണികണ്ടുണരുമ്പോള്‍…

Related posts